Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:29 AM IST Updated On
date_range 11 Jun 2022 5:29 AM ISTപിണറായി അധികാര ദുര്‍വിനിയോഗം നടത്തി -ചെന്നിത്തല
text_fieldsbookmark_border
കോൺഗ്രസ് കലക്ടറേറ്റ് മാർച്ച് നടത്തി ആലപ്പുഴ: സ്വർണക്കടത്ത്, കറന്‍സിക്കടത്ത് അഴിമതിക്ക് നേതൃത്വം കൊടുത്തിട്ട് ഇതേക്കുറിച്ച് അന്വേഷിക്കാതെ 164 സ്‌റ്റേറ്റ്‌മെന്‍റിലൂടെ അഴിമതി വെളിപ്പെടുത്തിയത് അന്വേഷിക്കാന്‍ ഉന്നത പൊലീസ് സംഘത്തെ നിയോഗിച്ച പിണറായി വിജയന്‍ തികഞ്ഞ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞ ലംഘനവുമാണ് നടത്തിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാറിന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റാന്‍ അഴിമതിയും കള്ളക്കടത്തുമാണ് മാനദണ്ഡമെന്നതാണ് സ്വപ്‌നയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിലൂടെ പുറത്തുവന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ പിണറായി പുറത്തുപോകണമെന്ന് ആഗ്രഹിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂര്‍, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, ബി. ബൈജു, സി.കെ. ഷാജിമോഹന്‍, കറ്റാനം ഷാജി, എസ്. ശരത്, എന്‍. രവി, എ.കെ. രാജന്‍, ഡോ. നെടുമുടി ഹരികുമാര്‍, ഡോ. കെ.എസ്. മനോജ്, ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, കെ.വി. മേഘനാദന്‍, അഡ്വ. രവീന്ദ്രദാസ്, കെ.ആര്‍. മുരളീധരന്‍, ബാബു ജോർജ്, സജി ജോസഫ്, ടിജിന്‍ ജോസഫ്, സുബാഹു, റീഗോ രാജു, ടി.എച്ച്. സലാം, സി.ഡി. ശങ്കര്‍, വി. ഷുക്കൂര്‍, എന്‍. ശ്രീകുമാര്‍, കെ. ഉമേശന്‍, ആര്‍. ശശിധരന്‍, ജയലക്ഷ്മി അനില്‍കുമാര്‍, ടി.വി. രാജന്‍, സുനില്‍ ജോർജ്, ബി. രാജലക്ഷ്മി, ശാന്തകുമാരി, പ്രതാപന്‍ പറവേലി, ജേക്കബ് തമ്പാന്‍, സജി കുര്യാക്കോസ്, ജോണ്‍ കെ. മാത്യു, ശ്രീജിത് പത്തിയൂര്‍, സി.വി. മനോജ്കുമാര്‍, സിറിയക് ജേക്കബ്, ദിലീപ് കണ്ണാടന്‍, ഹരിപ്രകാശ്, കെ. ഗോപന്‍, പി. ഉണ്ണികൃഷ്ണന്‍, എന്‍. ചിദംബരന്‍, വി.കെ. സേവ്യര്‍, വി.എന്‍. അജയന്‍, എം.ആര്‍. ഹരികുമാര്‍, എസ്. വിനോദ്കുമാര്‍, എം.ആര്‍. രവി, ജോർജ് തോമസ്, ഹാമീദ് അമ്പലപ്പുഴ, എ.ജെ. ഷാജഹാന്‍, മാത്യുചെറുപറമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി. APL congress collecrate march മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story