Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:29 AM IST Updated On
date_range 11 Jun 2022 5:29 AM ISTഅപകടങ്ങൾ ഒഴിയാതെ തങ്കിക്കവല
text_fieldsbookmark_border
ചേർത്തല: അപകടങ്ങൾ ഒഴിയാതെ ദേശീയപാതയിൽ തങ്കിക്കവല. അപകടങ്ങളും മരണവും യാത്രക്കാർക്ക് ഭീഷണിയായിട്ട് വർഷങ്ങളായി. ചേർത്തല -എറണാകുളം ദേശീയപാത ഭാഗത്തെ പ്രധാന അപകടസാധ്യത സ്ഥലവും ദേശീയപാത വിഭാഗത്തിന്റെ ബ്ലാക്ക് സ്പോട്ടുകളിൽ ഒന്നുമാണ് തങ്കിക്കവല. 10 വർഷത്തിനിടെ അപകടങ്ങളിൽ ഇരുപതോളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടിഞ്ഞാറ് തങ്കിറോഡിലേക്ക് മുറിച്ചുകടക്കുകയും അല്ലെങ്കിൽ വടക്കോട്ടേക്ക് യു ടേൺ എടുക്കുകയും ചെയ്യുമ്പോൾ ചേർത്തല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തട്ടിയാണ് അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത്. ഇതുപോലെ പടിഞ്ഞാറ് തങ്കിറോഡിൽനിന്ന് തെക്ക് ചേർത്തല ഭാഗത്തേക്ക് റോഡ് മുറിച്ചുകടക്കുമ്പോഴും തെക്ക് ചേർത്തല ഭാഗത്തുനിന്നുള്ള വാഹനങ്ങൾ യു ടേൺ എടുക്കുമ്പോഴും അപകടങ്ങൾ ഉണ്ടാകുന്നു. ചിലർ റോഡ് മുറിച്ചുകടക്കാതെയും യു ടേൺ എടുക്കാതെയും തെറ്റായ ദിശയിലും കയറ്റാറുണ്ട്. ഇത് തടയാൻ പൊലീസ് ഉണ്ടാകാറില്ല. പ്രദേശത്തെ അഞ്ചോളം സ്കൂളിലെ നൂറുകണക്കിനു വിദ്യാർഥികൾ ഇതുവഴി കടന്നുപോകുന്നവരാണ്. വിവിധ ആരാധനായങ്ങൾ, സർക്കാർ ഓഫിസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലേക്കും ഇതിലൂടെയാണ് യാത്ര. അപായ സൂചന മാത്രം നൽകുന്ന ട്രാഫിക് സിഗ്നൽ വാഹനങ്ങൾ ഇടിച്ച് വർഷങ്ങളായി തകരാറിലാണ്. സ്ഥിരം സിഗ്നൽ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ യുവജനസംഘടനകൾ വർഷങ്ങളായി മുറവിളി കൂടുന്നുണ്ടെങ്കിലും ഫലം കാണാത്ത അവസ്ഥയാണ്. APL thanki kavala ദേശീയപാതയിലെ തങ്കിക്കവല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story