Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:33 AM IST Updated On
date_range 10 Jun 2022 5:33 AM ISTആരോഗ്യമേള നടത്തി
text_fieldsbookmark_border
ചാരുംമൂട്: ആരോഗ്യവകുപ്പും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന ആരോഗ്യമേളയുടെ ഭാഗമായി താമരക്കുളം ഗ്രാമ പഞ്ചായത്തിൽ ആരോഗ്യമേള സംഘടിപ്പിച്ചു. താമരക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശ പ്രവർത്തകരും അംഗൻവാടി ജീവനക്കാരും ഹരിതകർമ സേന അംഗങ്ങളും പങ്കെടുത്ത വിളംബര റാലിയോടെയായിരുന്നു തുടക്കം. ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആർ.ദീപ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി റാലിയെ അഭിവാദ്യം ചെയ്തു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ആരോഗ്യ സെമിനാറും, ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. ആർ.ദീപ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, സ്ഥിരം സമിതി അധ്യക്ഷ ദീപജ്യോതിഷ്, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ എന്നിവർ സംസാരിച്ചു. എക്സൈസ് ഉദ്യോഗസ്ഥൻ സജി ബോധവത്കരണ ക്ലാസ് നയിച്ചു. ഫോട്ടോ: താമരക്കുളം ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള ആരോഗ്യ മേളയുടെ ഭാഗമായി നടന്ന വിളംബര റാലി സ്ഥിരം സമിതി അധ്യക്ഷ ആർ. ദീപ ഫ്ലാഗ് ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
