Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവാചക നിന്ദ സൗഹാർദം...

പ്രവാചക നിന്ദ സൗഹാർദം തകർക്കാനുള്ള ശ്രമം -എസ്​.എം.എഫ്

text_fields
bookmark_border
ആലപ്പുഴ: പ്രവാചക നിന്ദ നടത്തി രാജ്യത്തിന്‍റെ ഐക്യവും സൗഹാർദവും മാനവിക മൂല്യങ്ങളും തകർക്കാനുള്ള സംഘ്​പരിവാറിന്‍റെ ശ്രമം അപകടകരവും പ്രതിഷേധാർഹവുമാണെന്ന് സുന്നി മഹൽ ഫെഡറേഷൻ ആലപ്പുഴ മേഖല പ്രസിഡന്‍റ്​ കെ.എച്ച്. അബ്ദുസ്സലാം, ജനറൽ സെക്രട്ടറി എ.എം. സൈഫുദ്ദീൻ എന്നിവർ പറഞ്ഞു. മുഖ്യമന്ത്രി മാറിനിൽക്കണം -ആം ആദ്​മി ആലപ്പുഴ: സ്വർണക്കടത്ത്​ വിവാദത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി തൽസ്ഥാനത്തുനിന്ന്​ മാറിനിൽക്കണമെന്ന്​ ആം ആദ്മി പാർട്ടി ജില്ലകമ്മിറ്റി. ഇക്കാര്യം​ ആവ​ശ്യപ്പെട്ട്​ ക്വിറ്റ്​ ഇന്ത്യ സ്മാരകത്തിന്​ മുന്നിൽ മാർച്ച്​ നടത്തി. ജില്ല കൺവീനർ റോയ് മുട്ടാർ ഉദ്​ഘാടനം ചെയ്​തു. സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി അശോക് ജോർജ്, ജില്ല സെക്രട്ടറി ഷിനു ജോർജ് , ജോയന്‍റ്​ കൺവീനർമാരായ നവീൻജി നാദമണി, ആര്യമോൾ, ഡോ. സോമൻ, ശരൺ ദേവ് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന്​ ആലപ്പുഴ കലക്ടറേറ്റ്​: സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ്​ ധർണയും മാർച്ചും -രാവിലെ 10.00 ചിത്തിര കായൽ: രണ്ടാംകൃഷി വിത ഉദ്ഘാടനം, മന്ത്രി ജി.ആർ. അനിൽ-രാവിലെ 9.00 ആലപ്പുഴ വെള്ളക്കിണർ ജങ്​ഷൻ: പ്രചാചകനിന്ദ നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ്​ ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ മുസ്​ലിം സംയുക്തവേദിയുടെ നേതൃത്വത്തിൽ പ്രകടനം-​വൈകു. 4.00 ആലപ്പുഴ ബോട്ടുജെട്ടിക്ക്​ സമീപം: സ്വർണക്കടത്ത്​ കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ ബി.ജെ.പി ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ-വൈകു. 4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story