Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:31 AM IST Updated On
date_range 10 Jun 2022 5:31 AM ISTതോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കണം -ധീവരസഭ
text_fieldsbookmark_border
ആറാട്ടുപുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ഉടൻ അവസാനിപ്പിക്കണമെന്ന് അഖില കേരള ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിലെ വീടുകളുടെ അടിയിലെ മണ്ണാണ് തോട്ടപ്പള്ളി പൊഴിമുഖത്തെ ഗർത്തത്തിലേക്ക് ഒഴുകി എത്തുന്നത്. വലിയഴീക്കൽ പാലത്തിന്‍റെ പ്രയോജനം ലഭിക്കാൻ തൃക്കുന്നപ്പുഴ - വലിയഴീക്കൽ റോഡിൽ അടിയന്തരമായി കടൽഭിത്തി നിർമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഭാരവാഹികൾ: ബിജു ജയദേവ് (പ്രസി.), ഇ. പ്രസന്നൻ (വൈ. പ്രസി.), സുധിലാൽ തൃക്കുന്നപ്പുഴ (സെക്ര.), മനോഹരൻ (ജോ. സെക്ര.), ബി. രവീന്ദ്രൻ (ഖജാൻജി), അനിൽ ബി. കളത്തിൽ (സംസ്ഥാന കൗൺസിൽ അംഗം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story