Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെറിയാൻ...

ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അന്തർദേശീയ ശിൽപശാല

text_fields
bookmark_border
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരിയിലെ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഹൃദ്രോഗ ചികിത്സ സംബന്ധിച്ച്​ ചർച്ച ചെയ്യുന്ന അന്തർദേശീയ ശിൽപശാല ഞായറാഴ്ച രാവിലെ 8.30ന്​ ആരംഭിക്കും. പൊതുസമ്മേളനം രാവിലെ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യസന്ദേശം നൽകും. ഹൃദ്രോഗ വിദഗ്ധർക്കും ഫിസിഷ്യൻമാർക്കും ഹൃദയ ചികിത്സ രംഗത്തെ നവീനമാതൃകകൾ പഠിക്കുന്നതിനും അവയുടെ പരിചരണവും പ്രയോഗ രീതിയും പ്രാവർത്തികമാക്കുന്നതിനും ശിൽപശാല സഹായിക്കുമെന്ന് ചെയർമാൻ പി.എം. സെബാസ്റ്റ്യൻ, ഡോ. കെ.എം. ചെറിയാൻ, വൈസ് ചെയർമാൻ സിബിൻ സെബാസ്റ്റ്യൻ, മാനേജിങ് ഡയറക്ടർ ഫാ.അലക്സാണ്ടർ കൂടാരത്തിൽ, ഡോ. സുനിൽ അഗർവാൾ, ഡോ. കെ.എ. ദേവരാജൻ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story