Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:29 AM IST Updated On
date_range 10 Jun 2022 5:29 AM ISTമിനിറ്റ്സ് പകർപ്പ് നൽകിയില്ല; യു.ഡി.എഫ് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു
text_fieldsbookmark_border
കായംകുളം: നഗരസഭ കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് പകർപ്പ് നൽകാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു. എട്ട് കൗൺസിലുകളുടെ മിനിറ്റ്സാണ് നൽകാനുള്ളത്. പൊലീസ് എത്തിയതിനെത്തുടർന്ന് നടന്ന ചർച്ചയിൽ വെള്ളിയാഴ്ച ഉച്ചക്ക് മുമ്പ് മിനിറ്റ്സ് നൽകാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പാർലമെന്‍ററി പാർട്ടി ലീഡർ സി.എസ്. ബാഷ, കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, പി.സി. റോയ്, അംബിക, അൻസാരി കോയിക്കലേത്ത്, സുമിത്രൻ, ബിജു നാസറുള്ള എന്നിവർ സംസാരിച്ചു. ചിത്രം: APLKY2UDF കായംകുളം നഗരസഭ സെക്രട്ടറിയെ യു.ഡി.എഫ് കൗൺസിലർമാർ ഉപരോധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
