Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹോമിയോ ആശുപത്രി:...

ഹോമിയോ ആശുപത്രി: താൽക്കാലിക ഫിസിയോതെറപ്പിസ്റ്റ്​ നിയമനത്തിനെതിരെ പരാതി

text_fields
bookmark_border
ആലപ്പുഴ: മാനദണ്ഡം പാലിക്കാതെ ജില്ല ഹോമിയോ ആശുപത്രിയിൽ താൽക്കാലിക ഫിസിയോതെറപ്പിസ്റ്റ്​​​ നിയമനം നടന്നതായി​ പരാതി. റാങ്ക്​ലിസ്റ്റ്​ മറികടന്ന്​ മറ്റൊരാളെ നിയമിച്ചതിനെതിരെ​ ഫിസിയോതെറപ്പിസ്​റ്റ്​​ ആഷിഖ് ഹൈദർ അലിയാണ്​ പരാതി നൽകിയത്. ബുധനാഴ്ച വൈകീട്ട്​ മൂന്നിന്​ ജില്ല ഹോമിയോ ഓഫിസിൽനിന്ന്​ ഫോണിലേക്ക്​ മിസ്​ഡ്​ കാൾ എത്തിയതോടെയാണ്​ സംഭവങ്ങൾക്ക്​ തുടക്കം. തിരിച്ചുവിളിച്ചപ്പോൾ സെക്​ഷനിൽ ആളില്ലെന്നും രാവിലെ വിളിക്കാനുമാണ്​ മറുപടി. പിറ്റേന്ന്​ രാവിലെ ജില്ല മെഡിക്കൽ ഓഫിസറെ കണ്ടപ്പോഴാണ്​ രണ്ടാഴ്ചത്തെ താൽക്കാലിക ഒഴിവിലേക്കാണ്​ ​ നിയമനമെന്ന്​ അറിഞ്ഞത്​. എംപ്ലോയ്​മെന്‍റ്​ വഴി നിയമനം ലഭിച്ചയാൾ​ അപകടത്തിൽ​പെട്ട്​ രണ്ടാഴ്​ച മെഡിക്കൽ അവധിയിലായതിനാൽ ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറെ കണ്ട്​ ജോലിക്ക്​ കയറാനും നിർദേശിച്ചു. ഇതനുസരിച്ച്​ എത്തിയപ്പോഴാണ്​ ഇതേദിവസം മറ്റൊരാൾക്ക്​​ നിയമനം നൽകിയ വിവരം അറിഞ്ഞത്​. രണ്ടുമാസം മുമ്പ് നടത്തിയ ഇന്‍റർവ്യൂവിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ​ റാങ്ക്​ ലിസ്​റ്റിൽനിന്നായിരുന്നു നിയമനം. ഇതിൽ രണ്ടാംറാങ്കുകാരനായ ആഷിഖിന്​ ഔദ്യോഗിക അറിയിപ്പ്​ നൽകാതെ അടുത്തയാളെ നിയമിച്ചതിനെതിരെ മുഖ്യമ​ന്ത്രി, തൊഴിൽമന്ത്രി​, ഡി.എം.ഒ (ഹോമിയോ) എന്നിവരടക്കമുള്ളവർക്ക്​ പരാതി നൽകി. ഡെങ്കിപ്പനി ബോധവത്കരണ ക്ലാസുകള്‍ക്ക് തുടക്കം ആലപ്പുഴ: ജില്ല സാക്ഷരത മിഷൻ നടപ്പാക്കുന്ന ആരോഗ്യ സാക്ഷരത പരിപാടിയുടെ ഭാഗമായി ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസുകള്‍ക്ക്​ തുടക്കമായി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ക്ലാസുകൾ നയിക്കുന്ന സാക്ഷരത പ്രേരക്മാര്‍ക്കുള്ള പരിശീലനവും നടന്നു. ജില്ല മാസ് മീഡിയ ഓഫിസര്‍ പി.എസ്. സുജ ക്ലാസ് നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story