Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമത്സര ഓട്ടത്തിനിടെ...

മത്സര ഓട്ടത്തിനിടെ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
മത്സര ഓട്ടത്തിനിടെ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്
cancel
ചാരുംമൂട്: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചാരുംമൂട് ടൗണിലായിരുന്നു അപകടം. അടൂരിൽനിന്ന്​ കായംകുളത്തേക്ക്​ വന്ന കൂട്ടുങ്കൽ ബസും സുൽത്താൻ ബസും തമ്മിലാണ് ഇടിച്ചത്. സിഗ്​നൽ കടന്ന് മുന്നോട്ടുവന്ന സുൽത്താൻ ബസിനെ പിന്നാലെ വന്ന കൂട്ടുങ്കൽ ബസ് മറികടക്കുമ്പോൾ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൂട്ടുങ്കൽ ബസിന്‍റെ മുൻവശം തകരുകയും ചില്ല് പൂർണമായും പൊട്ടിച്ചിതറുകയും ചെയ്തു. ഈ ബസിൽ യാത്ര ചെയ്തിരുന്ന സ്ത്രീക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസുകളുടെ മത്സര ഓട്ടത്തിൽ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വാഹന പരിശോധന നടത്തി. രാവിലെ ഈ രണ്ട്​ ബസും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ചാരുംമൂട്ടിൽ പിടിച്ചിട്ട് താക്കീത് ചെയ്ത് വിട്ടിരുന്നതാണ്. രണ്ട്​ ബസിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിൽ തെറിച്ചുവീണ ബസിന്‍റെ ചില്ലുകൾ ജീവനക്കാരെ കൊണ്ട് നീക്കം ചെയ്യിച്ചു. ഫോട്ടോ: ചാരുംമൂട്ടിൽ അപകടത്തിൽപെട്ട ബസുകളിലൊന്നിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story