Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:35 AM IST Updated On
date_range 9 Jun 2022 5:35 AM ISTപ്രവാചകനിന്ദ: നാളെ പ്രതിഷേധ സംഗമം
text_fieldsbookmark_border
അമ്പലപ്പുഴ: മുഹമ്മദ് നബിയെ നിന്ദിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ മൗനം ദീക്ഷിക്കുന്ന കേന്ദ്ര ഭരണകൂടത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അമ്പലപ്പുഴ താലൂക്ക് ദക്ഷിണമേഖല ജമാഅത്ത് അസോസിയേഷൻ ആഹ്വാനം ചെയ്തു. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മേഖലയിലെ എല്ലാ ജുമാ മസ്ജിദുകൾക്ക് മുന്നിലും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. ആലോചനയോഗത്തിൽ അസോസിയേഷൻ പ്രസിഡന്‍റ് സി.എ. സലിം ചക്കിട്ടപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം എം. മാക്കിയിൽ, അഡ്വ എ. നിസാമുദ്ദീൻ, അബ്ദുൽ വഹാബ് പറയൻതറ, ഇബ്രാഹീംകുട്ടി വിളക്കേഴം, മനാഫ് പഴയങ്ങാടി, ബഷീർ പോളക്കുളം, സഈദ് കണ്ണാടിച്ചിറ, ഷരീഫ് മൂത്തേടം, മുഹമ്മദ് കോയ, ഷഫീഖ്, ഇബ്രാഹീംകുട്ടി പഴയങ്ങാടി, ബഷീർ കണ്ണാങ്കര തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story