Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകായംകുളം ഗവ. ആശുപത്രി...

കായംകുളം ഗവ. ആശുപത്രി ആധുനീകരണം: നിർമാണം തകൃതിയിൽ

text_fields
bookmark_border
കായംകുളം ഗവ. ആശുപത്രി ആധുനീകരണം: നിർമാണം തകൃതിയിൽ
cancel
കായംകുളം: താലൂക്ക് ആശുപത്രി ആധുനീകരണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇതിനായി 1,40,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടങ്ങൾ നിർമിക്കുന്നത്. അഞ്ച് നിലയിലായാണ് കെട്ടിട സമുച്ചയം. 150 കിടക്കയോടുകൂടിയ ഐ.പി സംവിധാനം, 16 പേവാർഡ്​, മേജർ ഔട്ട് പേഷ്യൻറ് വിഭാഗം, ലബോറട്ടറി സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം, മൂന്ന് ഓപറേഷൻ തിയറ്റർ, സെമിനാർ ഹാൾ, കോൺഫറൻസ് ഹാൾ, തീവ്രപരിചരണ വിഭാഗങ്ങൾ, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, അഗ്‌നിരക്ഷ ഉപകരണങ്ങൾ, സി.സി ടി.വി യൂനിറ്റുകൾ, ലിഫ്റ്റ് സൗകര്യം, ജനറേറ്ററുകൾ, ലാൻഡ്സ്കേപ്പിങ്, ആധുനിക ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പഴയ 14 കെട്ടിടങ്ങൾ പൊളിച്ചാണ് പുതിയതിന്​ സൗകര്യമൊരുക്കിയത്. നഗരസഭ മേൽനോട്ടത്തിലാണ് മൂന്ന് ഘട്ടമായി കെട്ടിടങ്ങൾ പൊളിച്ചത്. ഇവിടെ അടിത്തറ ഒരുക്കുന്നതിനായി പൈലിങ്​ നടന്നു വരുകയാണ്. 45.5 കോടി വിനിയോഗിച്ച് 1,40,000 ചതുരശ്രയടി വിസ്തീർണത്തിൽ സംസ്ഥാന ഹൗസിങ്​ ബോർഡ് കോർപറേഷനാണ് നിർമാണച്ചുമതല. പുരോഗതി വിലയിരുത്താൻ അഡ്വ. യു. പ്രതിഭ എം.എൽ.എയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൻ പി. ശശികല, സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഫർസാന ഹബീബ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം : APLKY2HOSPITAL കായംകുളം ഗവ. ആശുപത്രിയിലെ നിർമാണ പുരോഗതി യു. പ്രതിഭ എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story