Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:48 AM IST Updated On
date_range 7 Jun 2022 5:48 AM ISTഇരുചക്ര വാഹനത്തിലെത്തി വീട്ടമ്മയുടെ മാല കവർന്നു
text_fieldsbookmark_border
അരൂർ: സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് റോഡിലൂടെ നടന്നു പോകുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നു. അരൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ മയൂരം റോഡിൽ വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ഏഴാം വാർഡിൽ പുലരിയോട് വീട്ടിൽ സത്യഭാമയുടെ രണ്ട് പവനിലധികം വരുന്ന മാലയാണ് അപഹരിക്കപ്പെട്ടത്. ക്ഷേത്രം കവലയിൽനിന്ന് മയൂരം റോഡിലേക്ക് നടന്നപ്പോൾ എതിരെ വന്ന സ്കൂട്ടർ യാത്രികൻ മാല പൊട്ടിച്ചെടുത്ത് ദേശീയപാതയിലേക്ക് അമിതവേഗം കടന്നുകളയുകയായിരുന്നു. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ അരൂർ പൊലീസ് പരിശോധിച്ച് വരുകയാണ്. മയൂരം റോഡിൽ സമാന സംഭവങ്ങൾ മുമ്പും നടന്നിട്ടുണ്ട്. ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
