Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെരുമ്പളം പാലം...

പെരുമ്പളം പാലം അടുത്തവർഷം ഡിസംബറിൽ പൂർത്തീകരിക്കും -മന്ത്രി മുഹമ്മദ് റിയാസ്

text_fields
bookmark_border
പെരുമ്പളം പാലം അടുത്തവർഷം ഡിസംബറിൽ പൂർത്തീകരിക്കും -മന്ത്രി മുഹമ്മദ് റിയാസ്
cancel
പൂച്ചാക്കൽ: പെരുമ്പളം പാലം 2023 ഡിസംബറിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പാലത്തി‍ൻെറ നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കൽ എത്രയും വേഗം പൂർത്തീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകി. വേഗത്തിൽ നിർമാണ പ്രവർത്തനം നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റിയെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ, ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ്, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്‍റ്​ വി.വി. ആശ, ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ശോഭന ടീച്ചർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി. ചിത്രം : പെരുമ്പളം പാലത്തി‍ൻെറ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story