Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:35 AM IST Updated On
date_range 7 Jun 2022 5:35 AM ISTഹേനയുടെ കൊലപാതകം: സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങി
text_fieldsbookmark_border
ചേര്‍ത്തല: മാനസികവെല്ലുവിളി നേരിടുന്ന നവവധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സാമ്പത്തിക ഇടപാടുകളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞമാസം 26നാണ് കൊട്ടാരക്കര വെളിനല്ലൂര്‍ സ്വദേശിനി ഹേനയെ (42) ഭർത്താവ് അപ്പുക്കുട്ടൻ കൊലപ്പെടുത്തിയത്. സ്ത്രീധന പീഡനമാണ് കൊലപാതകത്തിന് പിന്നില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് പ്രത്യേക അന്വേഷണം നടത്തുന്നത്. ഇതിനായി ഹേനയുടെ ബന്ധുക്കളുടെ മൊഴിയെടുത്തു. സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി പ്രതിയായ അപ്പുക്കുട്ടനെ (50) പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ ചൊവ്വാഴ്ച കോടതിയില്‍ അപേക്ഷ നൽകുമെന്നാണ് വിവരം. നിലവില്‍ കൊലപാതകം, ഗാര്‍ഹികപീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെത്തിട്ടുള്ളത്. കേസിന്റെ അന്വേഷണച്ചുമതല ചേര്‍ത്തല ഡിവൈ.എസ്.പി ടി.ബി. വിജയനാണ്. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കണമോയെന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. മേയ് 26ന് രാവിലെ 11.30ന് ഹേനയെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുളിമുറിയില്‍ വീണ് ബോധരഹിതയായെന്ന് പറഞ്ഞാണ് അപ്പുക്കുട്ടന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീടാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story