Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 5:30 AM IST Updated On
date_range 7 Jun 2022 5:30 AM ISTമേഖല സമ്മേളനങ്ങൾക്ക് തുടക്കം
text_fieldsbookmark_border
മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂനിയൻ ആസ്ഥാനമന്ദിര നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുമണ്ഡപത്തിൻെറയും ടി.കെ. മാധവ പ്രതിമയുടെയും സമർപ്പണവും പുതുതായി പണികഴിപ്പിച്ച കൺവെൻഷൻ ഹാളിൻെറയും നവീകരിച്ച ഓഫിസിൻെറയും ഉദ്ഘാടനവും 10 മുതൽ 14 വരെ നടക്കും. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രീതി നടേശൻ വെള്ളാപ്പള്ളി, മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുൺകുമാർ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.വി. ശ്രീകുമാർ എന്നിവർ പങ്കെടുക്കും. പരിപാടിയുടെ പ്രചാരണാർഥം യൂനിയൻ മേഖല സമ്മേളനങ്ങൾ ആരംഭിച്ചു. ആദ്യ മേഖല സമ്മേളനം മാവേലിക്കര ടൗൺ മേഖലയിൽ നടന്നു. യൂനിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. യൂനിയൻ ജോയന്‍റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, വിനു ധർമരാജൻ, സുരേഷ് പള്ളിക്കൽ, മേഖല ചെയർമാൻ അജി പേരാത്തേരിൽ, മുനിസിപ്പൽ കൗൺസിലർ സജീവ് പ്രായിക്കര, വനിത സംഘം കൺവീനർ സുനി ബിജു, മേഖല കൺവീനർ ഉഷ ഷാജി, പത്മിനി ശിവദാസ്, നവീൻ വി. നാഥ്, സുബിൻ, ടി.വി. ശിവൻകുട്ടി എന്നിവർ സംസാരിച്ചു. ചിത്രം മാവേലിക്കര ടി.കെ. മാധവൻ സ്മാരക എസ്.എൻ.ഡി.പി യൂനിയൻ മാവേലിക്കര ടൗൺ മേഖല സമ്മേളനം യൂനിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
