Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെൻഷൻകാർ ധർണ നടത്തി

പെൻഷൻകാർ ധർണ നടത്തി

text_fields
bookmark_border
പെൻഷൻകാർ ധർണ നടത്തി
cancel
കായംകുളം: മുതിർന്ന പൗരന്മാർക്ക് ട്രെയിൻ യാത്രക്ക് അനുവദിച്ചിരുന്ന നിരക്ക് ഇളവ് പുനഃസ്ഥാപിക്കുക, ഗ്യാസ്, ഡീസൽ, പെട്രോൾ, വിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കായംകുളം റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പ്രഫ. എ. മുഹമ്മദ്‌ ഷെരീഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ. കെ.ജി. മോഹനൻ പിള്ള, അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. അബ്ദുൽ ഹഖ്, ജില്ല സെക്രട്ടറി കണിശ്ശേരി മുരളി, ഡി. ബാബു, എ. സലിം, പി. കൃഷ്ണകുമാർ, പ്രഫ. എസ്. ചന്ദ്രശേഖര പിള്ള, സി. മോനിച്ചൻ, അപ്പുക്കുട്ടൻ പിള്ള, ഡെയ്സി ജോർജ്, സി.പി. തോമസ്, ജി. രാധാകൃഷ്ണ പിള്ള, ജോർജ്കുട്ടി വർഗീസ്, പി.എം. ഷരീഫ്, പി.എം. ഷാജഹാൻ, ആർ. രവീന്ദ്രൻ പിള്ള, മാമൻ ശാമുവൽ, എർവിൻ ഫെർണാണ്ടസ്, ബി. അനിൽ കുമാർ, പി.സി. തങ്കപ്പൻ, ബി. ശ്രീകുമാർ, വിജയൻ പിള്ള, ശ്രീധരൻ മാസ്റ്റർ, ജബ്ബാർ ചീരാമത്ത് എന്നിവർ സംസാരിച്ചു. ചിത്രം: APLKY2KSSPA കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കായംകുളം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story