Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:34 AM IST Updated On
date_range 6 Jun 2022 5:34 AM ISTകേരള റേഷൻ എംപ്ലോയീസ് യൂനിയൻ അമ്പലപ്പുഴ താലൂക്ക് സമ്മേളനം
text_fieldsbookmark_border
ആലപ്പുഴ:കേരള റേഷൻ എംപ്ലോയീസ് യൂനിയന്റെ അമ്പലപ്പുഴ താലൂക്ക് സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.ആർ. പ്രേം അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല പ്രസിഡന്റ് പി.ഗാനകുമാർ മുഖ്യപ്രഭാഷണം നടത്തി. സംഘടന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി ജി.ശശിധരൻ അവതരിപ്പിച്ചു. എസ്. എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ് സംസ്ഥാന ട്രഷറർ സി.ബി. ഷാജികുമാർ വിതരണം ചെയ്തു. ടി.ബി. കാർത്തികേയൻ, കെ.കെ. പൊന്നൻ, കെ.കെ. ഭാസി, ടി.വി.തിരുമേനി, പി.വി. ഹരിദാസൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി (പ്രസിഡന്റ്) ഇല്ലിക്കൽ കുഞ്ഞുമോൻ, (സെക്രട്ടറി) വി.വി. ഗോപാലകൃഷ്ണക്കുറുപ്പ്, (വൈസ് പ്രസിഡന്റ്) ലതാ ഉദയപ്പൻ, പി.വി. ഹരിദാസൻ നായർ (ട്രഷറർ), ജോസഫ് വർഗീസ്,(ജോ : സെക്രട്ടറി), നൗഫൽ.എച്ച്, കലാധരൻ, ആശാമോൾ എന്നിവരെ തെരഞ്ഞെടുത്തു. ( പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനംചെയ്യുന്നു) apl chithan
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story