Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരിസ്ഥിതി സംരക്ഷണം...

പരിസ്ഥിതി സംരക്ഷണം സംസ്കാരമാക്കണം -എ.എം. ആരിഫ് എം. പി

text_fields
bookmark_border
ആലപ്പുഴ: ആഗോള താപനത്തിന്റെ കൊടുംവിപത്തിൽനിന്നും ഭൂമിയെയും മനുഷ്യനടക്കമുള്ള മറ്റു ജീവജാലങ്ങളെയും സുരക്ഷിതമാക്കാൻ പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, ഇത്​ നാം ഓരോരുത്തരുടെയും കടമയും സംസ്ക്കാരവുമാക്കണമെന്നും എ. എം. ആരിഫ് എം. പി അഭിപ്രായപ്പെട്ടു. പരിസ്ഥിതി ദിനാചരണ ഭാഗമായി, പരിസ്ഥിതി ജൈവ സംരക്ഷണ പ്രവർത്തകനും വനമിത്ര പുരസ്​കാര ജേതാവുമായ ഫിറോസ് അഹമ്മദ്. എ, ആലപ്പുഴ പാം ബീച്ചിൽ സംഘടിപ്പിച്ച കേരവൃക്ഷത്തൈ നടീലും, വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാം ബീച്ച് മാനേജിങ്​ ഡയറക്ടർ റോയി. പി. തീയോച്ചൻ, മത്സ്യഫെഡ് ജില്ല മാനേജർ ബി. ഷാനവാസ്, ജോണി മുക്കം, ഫോർവേഡ് ക്ലബ്​ ഭാരവാഹികൾ തുടങ്ങിയവർ പ​ങ്കെടുത്തു. (ആലപ്പുഴ പാം ബീച്ചിൽ സംഘടിപ്പിച്ച കേരവൃക്ഷത്തൈ നടീലും, വിതരണ ഉദ്ഘാടനവും എ. എം. ആരിഫ് എം. പി നിർവഹിക്കുന്നു) apl am arif
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story