Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:29 AM IST Updated On
date_range 6 Jun 2022 5:29 AM ISTമത്സ്യബന്ധന വള്ളങ്ങൾ കത്തിനശിച്ച സ്ഥലം എം.പി സന്ദർശിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: കടൽത്തീരത്ത് സൂക്ഷിച്ചിരുന്ന മത്സ്യബന്ധന വള്ളങ്ങൾ കത്തിനശിച്ച സ്ഥലം എ.എം. ആരിഫ് എം.പി സന്ദർശിച്ചു. പുറക്കാട് കരൂർ അയ്യൻ കോയിക്കൽ കടൽത്തീരത്ത് സൂക്ഷിച്ചിരുന്ന കാട്ടൂർ അരശർകടവിൽ ജോയിയുടെ കയർ എന്ന പേരുള്ള വീഞ്ച് വള്ളവും പുന്നപ്ര പുതുവൽ വർഗീസിന്‍റെ അത്ഭുത മാതാവ് എന്ന ഫൈബർ വള്ളവുമാണ് ശനിയാഴ്ച പുലർച്ച കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. വള്ളങ്ങൾക്ക് ബോധപൂർവം തീയിട്ടതായാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്ന് എം.പി പറഞ്ഞു. കുറ്റവാളികളെ അടിയന്തരമായി കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് എം.പി പറഞ്ഞു. (മത്സ്യബന്ധന വള്ളങ്ങൾ കത്തിനശിച്ച സ്ഥലം എ.എം. ആരിഫ് എം.പി സന്ദർശിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
