Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 5:29 AM IST Updated On
date_range 6 Jun 2022 5:29 AM IST'ഒരേയൊരു ഭൂമി'ക്ക് തണലൊരുക്കാം
text_fieldsbookmark_border
blurb ഓരോ കുട്ടിയുടെയും പിറന്നാൾ വരുമ്പോൾ ഓരോ വൃക്ഷത്തൈ നടുകയെന്ന രീതിയിലാണ് സ്കൂളുകളിൽ പരിപാടി ആലപ്പുഴ: 'ഒരേയൊരു ഭൂമി' സന്ദേശമുമായി നാടെങ്ങും വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. അവധി ദിനമായതിനാൽ സർക്കാർ ഓഫിസുകളിലും സ്കൂൾ വളപ്പുകളിലും ഇക്കുറി വൃക്ഷത്തൈ നടീൽ കാര്യമായുണ്ടായില്ല. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്. വീട്ടുമുറ്റത്ത് ഔഷധസസ്യങ്ങളും ഫലവൃക്ഷത്തൈകളും നട്ടാണ് പ്രകൃതിക്കൊപ്പം ചേർന്നത്. ഓരോ കുട്ടിയുടെയും പിറന്നാൾ വരുമ്പോൾ ഓരോ വൃക്ഷത്തൈ നടുകയെന്ന രീതിയിലാണ് സ്കൂളുകളിൽ പരിപാടി നടത്തുന്നത്. ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ ജന്മദിനം ആഘോഷിക്കുന്ന കുട്ടികൾ വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. വിദ്യാകിരണം മിഷൻ ജില്ല കോഓഡിനേറ്റർ എ.കെ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പിറന്നാൾ ദിനത്തിലെ എട്ടു കുട്ടികൾ ചേർന്ന് സ്കൂൾ പരിസരത്ത് മാവ്, പ്ലാവ്, മഹാഗണി, പേര എന്നിവയുടെ തൈ നട്ട് പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു. 'പിറന്നാൾ കാവ്' പേരിലായിരുന്നു പരിപാടി. സ്കൂൾ സീനിയർ അധ്യാപകൻ കെ.ജി. മധുസൂദനൻപിള്ള, അധ്യാപകരായ രേഖ പ്രസാദ്, ശാന്തി, രേഖ വിനോദ് എന്നിവർ പങ്കെടുത്തു. ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ടാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്. 'നമ്മുടെ ഭൂമി നമ്മുടെ ഭാവി' കാമ്പയിന്‍റെ ഭാഗമായി മുന്‍ നഗരസഭ അധ്യക്ഷന്മാരുടെ സ്മരണക്കായി നട്ടുവളർത്തുന്ന ഓർമമരങ്ങൾക്ക് ആദരമർപ്പിച്ച് ഒരാഴ്ച നീളുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ജൂണ്‍ 10ന് നഗരത്തിലെ മുഴുവന്‍ സ്കൂളിലും പരിസ്ഥിതി അസംബ്ലികള്‍ ചേര്‍ന്ന് ബോധവത്കരണ ക്ലാസും ശുചിത്വ പ്രതിജ്ഞയെടുക്കലും നടക്കും. ശതാബ്ദി മന്ദിരത്തിലെ വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം നഗരസഭ അധ്യക്ഷ സൗമ്യരാജ് നിർവഹിച്ചു. വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബിന്ദു തോമസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ആര്‍. വിനിത, കൗണ്‍സിലര്‍മാരായ ബി. നസീര്‍, ജ്യോതി പ്രകാശ്, ഹെലന്‍ ഫെര്‍ണാണ്ടസ്, ആര്‍. രമേശ്, സിമി ഷാഫിഖാന്‍, നജിത ഹാരിസ്, കൃഷി ഓഫിസര്‍ സീതാരാമന്‍ എന്നിവര്‍ പങ്കെടുത്തു. ആലപ്പുഴ ചടയംമുറി സ്മാരകത്തിന് മുന്നിൽ മുൻ എം.എൽ.എ യു.എസ്. ശശിയുടെ പേരിൽ ഓർമമരം നട്ട് എ.ഐ.ടി.യു.സി പരിസ്ഥിതി ദിനാചരണം നടത്തി. ജില്ലതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ് നിർവഹിച്ചു. ജില്ല സെക്രട്ടറി ഡി.പി. മധു അധ്യക്ഷത വഹിച്ചു. എ.എം. ഷിറാസ്, ബി. നസീർ, എസ്. ഷെരീഫ്, എൻ.ആർ. അജയൻ എന്നിവർ പങ്കെടുത്തു. box വൃക്ഷസമൃദ്ധിക്ക് തുടക്കം; ആറുലക്ഷം തൈ വിതരണം ചെയ്തു ആലപ്പുഴ: തദ്ദേശ സ്വയംഭരണ വകുപ്പും വനംവകുപ്പും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പാക്കുന്ന സാമൂഹിക വനവത്കരണ പദ്ധതിയായ വൃക്ഷസമൃദ്ധിയുടെ ജില്ലതല ഉദ്ഘാടനം വെണ്മണി മാർത്തോമ പാരിഷ് ഹാളിൽ ജില്ല പഞ്ചായത്ത് അംഗം മഞ്ജുള ദേവി നിർവഹിച്ചു. പരിസ്ഥിതി ദിനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്സറികളിൽ ഉൽപാദിപ്പിച്ച ആറ് ലക്ഷം വൃക്ഷത്തൈകളാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിൻ പി. വർഗീസ് അധ്യക്ഷത വഹിച്ചു. തൈ വിതരണ ഉദ്ഘാടനം വെണ്മണി പഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോൾ നിർവഹിച്ചു. ഡി.എഫ്.ഒ. കെ. സജി പദ്ധതി വിശദീകരിച്ചു. ജില്ല പ്രോഗ്രാം കോഓഡിനേറ്റർ ജി.പി. ശ്രീജിത്ത്, മുളക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ആർ. രമേശ് കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പുഷ്പലത മധു, കെ.ആർ. മുരളീധരൻ പിള്ള, എൻ. പത്മാകരൻ, എം.ജി. ശ്രീകുമാർ, പി.വി. സജിൻ, ആശ വി. നായർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ അനിൽ ജോർജ്, സൗമ്യ റെനി, സൂര്യ അരുൺ, ഗ്രാമപഞ്ചായത്ത് അംഗം പി. രാധമ്മ, ബി.ഡി.ഒ എസ്. ബീന, ജോയന്‍റ് ബി.ഡി.ഒ കെ. വിനീത, സി.ഡി.എസ് ചെയർപേഴ്സൻ കെ. സുധർമ, പഞ്ചായത്ത് സെക്രട്ടറി സ്നേഹജ ഗ്ലോറി, വനം വകുപ്പ് ഉദ്യോഗസ്ഥരായ ജോൺ, പി. മധുസൂദനൻ, സജി മോൻ എന്നിവർ പങ്കെടുത്തു. APL alappuzha municipality ശതാബ്ദി മന്ദിരത്തിലെ വൃക്ഷത്തൈ നടീല്‍ ഉദ്ഘാടനം ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ് നിർവഹിക്കുന്നു APL pirnal kavu ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾ ചേർന്ന് പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് ഒരുക്കിയ പിറന്നാൾ കാവ് p2 lead
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story