Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:30 AM IST Updated On
date_range 5 Jun 2022 5:30 AM ISTഅതിസാരവും ഛർദിയും പടരുന്നു; ആർ.ഒ പ്ലാന്‍റുകളിലെ കുടിവെള്ളം പരിശോധിക്കണം -താലൂക്ക് വികസന സമിതി
text_fieldsbookmark_border
ആലപ്പുഴ: അതിസാരവും ഛർദിയും പടരുന്ന സാഹചര്യത്തിൽ നഗരത്തിലെ ആർ.ഒ പ്ലാന്‍റുകളിലെ കുടിവെള്ളം കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസനസമിതി യോഗം. നഗരസഭ ചെയർപേഴ്സൻ സൗമ്യരാജിന്‍റെ അധ്യക്ഷതയിൽ അമ്പലപ്പുഴ താലൂക്ക് ഓഫിസിൽ ചേർന്ന യോഗത്തിലാണ് നിർദേശം. ഇതിനൊപ്പം ജലജന്യരോഗങ്ങൾ പടരുന്നതിനാൽ കുടിവെള്ളം സൂപ്പർ ക്ലോറിനേഷൻ ചെയ്യാൻ ജല അതോറിറ്റി അധികൃതർക്ക് നിർദേശം നൽകി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊളിച്ചിട്ട പാലങ്ങളുടെ പണി ജൂൺ 30ന് മുമ്പ് തീർക്കണം. നഗരത്തിലെ ചിലയിടങ്ങളിൽ ലഹരിമരുന്ന്, മദ്യക്കച്ചവടം, മയക്കുമരുന്ന്, കള്ളക്കടത്ത് എന്നിവ വ്യാപകമായതിനാൽ പൊലീസ്-എക്സൈസ് വകുപ്പുകൾ ഇടപെടണം. സ്കൂൾ തുറന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പുകളിൽ നിർത്താത്തതും സ്വകാര്യ ബസുകൾ റൂട്ടുമാറി ഓടുന്നതും അന്വേഷിക്കും. തിരക്കേറിയ സ്ഥലത്തെ ബസ് സ്റ്റോപ്പുകൾ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ആർ.ടി.ഒയോട് ആവശ്യപ്പെട്ടു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷീബ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത സതീശൻ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. സുദർശനൻ, അജ്മൽ ഹസൻ, അഡ്വ. നാസർ എം. പൈങ്ങാമഠം, നിസാർ അഹമ്മദ്, രവികുമാരപിള്ള, റോയി പി. തിയോച്ചൻ, അബ്ദുൽസലാം ലബ്ബ എന്നിവർ പങ്കെടുത്തു. അമ്പലപ്പുഴ തഹസിൽദാർ ജി.സി. പ്രേംജി സ്വാഗതവും ടി.പി. ശ്രീവിദ്യ നന്ദിയും പറഞ്ഞു. പരിപാടികൾ ഇന്ന് ആലപ്പുഴ ശിശുപരിചരണ കേന്ദ്രം: ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടം എ.എം. ആരിഫ് എം.പി -12.30 ആലപ്പുഴ ബ്രദേഴ്സ് ഓഡിറ്റോറിയം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം വിചാരസദസ്സ് -2.30 ആലപ്പുഴ അമൃത വിദ്യാലയം: മാത അമൃതാനന്ദമയി സേവാസമിതിയുടെ നേതൃത്വത്തിൽ അമൃതമഠാധിപതികൾക്ക് സ്വീകരണം -10.00 പുന്നപ്ര സാഗര സഹകരണ ആശുപത്രി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജീവൻരക്ഷ പരിശീലന പരിപാടി -10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story