Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭരണിക്കാവ് ബ്ലോക്ക്...

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ ആരോഗ്യമേള തുടങ്ങി

text_fields
bookmark_border
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിൽ ആരോഗ്യമേള തുടങ്ങി
cancel
ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിലുള്ള ആരോഗ്യ മേള 2022ന് തുടക്കമായി. 13ന് സമാപിക്കും. മേളയുടെ ഭാഗമായി സെമിനാറുകൾ, ബോധവത്​കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പ്, ബോധവത്​കരണ റാലി, ജീവിതശൈലീരോഗ നിർണയ ക്ലിനിക് തുടങ്ങിയവ നടക്കും. ശനിയാഴ്ച വൈകീട്ട് നടന്ന വിളംബര റാലിക്ക് ശേഷം എം.എസ്. അരുൺകുമാർ എം.എൽ.എ ആരോഗ്യ മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി അധ്യക്ഷത വഹിച്ചു. ചുനക്കര സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. എസ്. അനിൽകുമാർ വിശദീകരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ എ.എം. ഹാഷിർ, കെ. സുമ, ആർ. സുജ, അംഗങ്ങളായ ശ്യാമളദേവി, ശാന്തി സുഭാഷ്, കെ. വിജയൻ, ജി. പുരുഷോത്തമൻ, ബി.ഡി.ഒ ദിൽഷാദ് തുടങ്ങിയവർ സംസാരിച്ചു. എട്ടിന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം നടക്കും. 13ന് വൈകീട്ട് മൂന്നിന് ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോട്ടോ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടക്കുന്ന ആരോഗ്യ മേള എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story