Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2022 5:30 AM IST Updated On
date_range 5 Jun 2022 5:30 AM ISTഅരൂരിൽ ഫലവൃക്ഷ നഴ്സറി വിജയം
text_fieldsbookmark_border
അരൂർ: ലോകപരിസ്ഥിതി ദിനമായ ഞായറാഴ്ച വിതരണത്തിനായി ഫലവൃക്ഷത്തൈ നഴ്സറി ഒരുക്കി. അരൂരിലെ സുപ്രിയ തൊഴിലുറപ്പ് കൂട്ടായ്മ നേതൃത്വത്തിലാണ് വൃക്ഷത്തൈ നഴ്സറി പരിപാലനം നടത്തിയത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനം വകുപ്പ് സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഫലവൃക്ഷത്തൈ വിതരണോദ്ഘാടനം അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാഖി ആന്റണി നിർവഹിച്ചു. വാർഡ് അംഗം ഒ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് സംഘം അധ്യക്ഷ പ്രകാശിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയകുമാരി, അരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.പി. ബിജു, പഞ്ചായത്ത് അംഗങ്ങളായ ബി.കെ. ഉദയകുമാർ, കൃഷി ഓഫിസർ ആനി പി. വർഗീസ്, പഞ്ചായത്ത് അസി. സെക്രട്ടറി ശ്യാംകുമാർ, ഗ്രാമ സേവകൻ ഉണ്ണിക്കുട്ടൻ എന്നിവർ പങ്കെടുത്തു, വാർഡിലെ കുടുംബശ്രീ ഗ്രൂപ്പുകൾക്ക് തൈകൾ വിതരണവും നടത്തി. 10,000 തൈകളാണ് ഈ നഴ്സറിയിൽ ഉൽപാദിപ്പിച്ചത്. ചിത്രം: ഫലവൃക്ഷത്തൈ വിതരണോദ്ഘാടനം അരൂർ പഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
