Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅടച്ചുറപ്പുള്ള...

അടച്ചുറപ്പുള്ള സ്നേഹവീട്ടിൽ നവാസിന്​ ഇനി തലചായ്​ക്കാം

text_fields
bookmark_border
അടച്ചുറപ്പുള്ള സ്നേഹവീട്ടിൽ നവാസിന്​ ഇനി തലചായ്​ക്കാം
cancel
മാന്നാർ: അടച്ചുറപ്പുള്ള സ്നേഹവീട്ടിൽ ഇനി നവാസിന്​ സുരക്ഷിതമായി തലചായ്​ക്കാം. രോഗബാധിതനായി തൊഴിലൊന്നും ചെയ്ത്​ ജീവിക്കാനാകാത്ത അവസ്ഥയിൽ വാടകവീട്ടിൽ അഭയംതേടിയ മാന്നാർ കുരട്ടിശ്ശേരി ടൗൺ അഞ്ചാംവാർഡിൽ, കോവുമ്പുറത്ത് വഴിയമ്പലത്തിന്‍റെ തെക്കേതിൽ നവാസ് ഇസ്മായിലിനായി ഒരുമ ചാരിറ്റബിൾ സൊസൈറ്റിയാണ്​ സ്​നേഹഭവനം നിർമിച്ചത്​​. താക്കോൽദാനം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്​ അംഗം അനിൽ എസ്.അമ്പിളി നിർവഹിച്ചു. നവാസിന്‍റെയും കുടുംബത്തിന്‍റെയും ദുരവസ്ഥ സാമൂഹികപ്രവർത്തകൻ സുധീർ ഇലവൻസാണ്​ ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലുള്ള പരുമല വിമലാലയത്തിൽ വിജി ജോണിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ശ്രദ്ധയിൽപെടുത്തിയത്​. നവാസിന്‍റെ സഹോദരൻ നിയാസ് ഇസ്മായിൽ നൽകിയ സ്ഥലത്ത് രണ്ട് കിടപ്പുമുറി, ഹാൾ, അടുക്കള, സിറ്റൗട്ട്, ശുചിമുറി എന്നിവയടങ്ങിയ വീട് ഏഴുലക്ഷംരൂപ ചെലവിട്ടാണ് നിർമിച്ചത്. അഡ്വ. ഫ്രാൻസിസ് വി.ആന്‍റണി, മാന്നാർ അബ്ദുൽ ലത്തീഫ്, ശാലിനി രഘുനാഥ്, സലീം പടിപ്പുരക്കൽ, ഷൈന നവാസ്, കെ.എം. അശോകൻ, റഷീദ് പടിപ്പുരക്കൽ, പി.എൻ. ശെൽവരാജൻ, ജി. ഹരികുമാർ, അനൂപ്‌ഖാൻ, കെ.എ. കരീം, ടി.എസ്. ഷഫീക്, ശിവദാസ് യു.പണിക്കർ, ഷാജി കല്ലംപറമ്പിൽ, അനിൽ മാന്തറ, ഡൊമിനിക് ജോസഫ്, കലാധരൻ കൈലാസം, സജി കുട്ടപ്പൻ, ബിജു ഇക്‌ബാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story