Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപരിസ്ഥിതി സംരക്ഷണ...

പരിസ്ഥിതി സംരക്ഷണ മത്സരം ഇന്നും നാളെയും

text_fields
bookmark_border
ആലപ്പുഴ: ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് പരിസ്ഥിതി സംരക്ഷണ മത്സരം സംഘടിപ്പിക്കുന്നു. പ്രാദേശിക പരിസ്ഥിതി സംരക്ഷണ സംഘങ്ങളിലെ പങ്കാളിത്തം, ഓഫിസ് / വീടിന് സമീപം വൃക്ഷത്തൈകൾ നട്ടുവളർത്തുക, ടെറസിൽ പൂന്തോട്ട നിർമാണം, പേപ്പർ പ്രിന്‍റിങ്​ പരമാവധി ഒഴിവാക്കി ഡിജിറ്റൽ കോപ്പി ഉപയോഗിക്കാനുള്ള പോളിസി രൂപവത്​കരണം, ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ഹരിത ടീം പ്രവർത്തനം സജ്ജമാക്കൽ, വൃക്ഷത്തൈകൾ നട്ടുവളർത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഞായർ, തിങ്കൾ ദിവസങ്ങളിൽ വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന പ്രവർത്തനങ്ങളാണ് മത്സരത്തിൽ പരിഗണിക്കുക. ഇവയുടെ വിശദീകരണവും ഫോട്ടോ അല്ലെങ്കിൽ വിഡിയോയും ജൂൺ 10നകം competitionsdmohalpy@gmail.com എന്ന വിലാസത്തിൽ നൽകണം. തിരഞ്ഞെടുക്കപ്പെടുന്ന മാതൃകകൾക്ക് സമ്മാനവും പ്രശംസപത്രവും നൽകുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story