Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.സി റോഡിൽ വാഹനങ്ങൾ...

എ.സി റോഡിൽ വാഹനങ്ങൾ ഓടിത്തുടങ്ങി; ഗതാഗതനിയന്ത്രണം പിൻവലിച്ചു

text_fields
bookmark_border
ആലപ്പുഴ: പ്രതീക്ഷിച്ചതിലും ആറുമണിക്കൂർ മുമ്പ്​ മേൽപാലത്തിന്‍റെ കോൺക്രീറ്റിങ്​ പൂർത്തിയായതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ ഗതാഗതനിയ​ന്ത്രണം പിൻവലിച്ചു. വാഹനങ്ങൾ ഓടിത്തുടങ്ങി. ജ്യോതി ജങ്ഷനും പാറശ്ശേരിക്കും ഇടയിലെ ഫ്ലൈ ഓവറിന്‍റെ സ്ലാബ് കോൺക്രീറ്റിങ്ങാണ്​ പറഞ്ഞ സമയത്തിനുംമുമ്പേ പൂർത്തിയാക്കിയത്​. കോൺക്രീറ്റിങ്ങിന്‍റെ ജോലിക്ക്​ ശനിയാഴ്ച പുലർച്ച അഞ്ചുമുതൽ വൈകീട്ട്​ അഞ്ചുവരെയാണ്​ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്​. എമർജൻസി വാഹനങ്ങളടക്കം വഴിതിരിച്ചുവിട്ട്​​ ക്രമീകരണം ഒരുക്കിയാണ്​ ജോലികൾ ആരംഭിച്ചത്​. രാവിലെ 11ന്​ പണി തീർന്നു. തുടർന്നാണ്​ ഗതാഗതനിയന്ത്രണം പിൻവലിച്ച്​ വാഹനങ്ങൾ കടത്തിവിട്ടത്​. നവീകരണത്തിന്‍റെ ഭാഗമായി ദീർഘദൂരവാഹനങ്ങളും ചരക്കുവാഹനങ്ങളും അമ്പലപ്പുഴ-തിരുവല്ല പാതയെ ആ​ശ്രയിച്ചാണ്​ സഞ്ചരിക്കുന്നത്​. അതേസമയം, സ്കൂൾ തുറക്കലുമായി ബന്ധ​പ്പെട്ട്​ നിലവിലെ ഗതാഗത​നിയന്ത്രണം പുനഃക്രമീകരിച്ചിരുന്നു. കെ.എസ്​.ആർ.ടി.സി ബസുകൾ, സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങൾ എന്നിവക്ക്​ രാവിലെ എട്ടുമുതൽ 10 വരെയും വൈകീട്ട്​ മൂന്നുമുതൽ അഞ്ചുവരെയും സഞ്ചരിക്കാൻ യാത്രാനുമതിയുണ്ട്​. ഏഴിന്​ ഗതാഗതനിരോധനം ആലപ്പുഴ: എ.സി റോഡിൽ നസ്രത്ത് ജങ്ഷനിലെ മേൽപാലത്തിന്‍റെ കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഏഴിന്‌ പുലർച്ച മൂന്നുമുതൽ വൈകീട്ട്‌ അഞ്ചുവരെ ഗതാഗതനിരോധനം. ഇതിലൂടെ പോകേണ്ട എമർജൻസി വാഹനങ്ങൾ, സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ളവ മങ്കൊമ്പ്-ചമ്പക്കുളം-എസ്.എൻ കവല വഴിയും മങ്കൊമ്പ്-ചമ്പക്കുളം-പൂപ്പള്ളി വഴിയും ആലപ്പുഴക്കും ചങ്ങനാശ്ശേരിയിൽനിന്നും വാഹനങ്ങൾ കൈനകരി-പൂപ്പള്ളി-ചമ്പക്കുളം-മങ്കൊമ്പ് വഴിയും പോകണം. APL concreate ac road എ.സി റോഡിൽ ജ്യോതി ജങ്​ഷനും പാറശ്ശേരിക്കും ഇടയിൽ നിർമിക്കുന്ന മേൽപാലത്തിന്‍റെ കോൺക്രീറ്റിങ്​ പൂർത്തിയാ​യപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story