Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:37 AM IST Updated On
date_range 3 Jun 2022 5:37 AM ISTഅക്രമങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുന്നു -ഉമ്മൻ ചാണ്ടി
text_fieldsbookmark_border
ചാരുംമൂട്: ഭരണത്തിന്‍റെ തണലിൽ നടത്തുന്ന അക്രമങ്ങൾക്ക് പൊലീസ് കൂട്ടുനിൽക്കുകയാണെന്ന് ഉമ്മൻ ചാണ്ടി. കോൺഗ്രസ് ഓഫിസിനും പ്രവർത്തകർക്കും നേരെ നടന്ന സി.പി.ഐയുടെ അക്രമങ്ങളിൽ പ്രതിഷേധിച്ച് ചാരുംമൂട്ടിൽ നടത്തിയ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ് ബി. ബാബുപ്രസാദ് അധ്യക്ഷത വഹിച്ചു. സംഘർഷത്തിന്‍റെ പേരിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചവർക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ എം.എൽ.എ കെ.കെ. ഷാജു, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ, കോശി എം. കോശി, കെ.ആർ. മുരളീധരൻ, കറ്റാനം ഷാജി, ഇ.സമീർ, ബി.രാജലക്ഷ്മി, ടി.പാപ്പച്ചൻ, ജി.ഹരി പ്രകാശ്, അനി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: സി.പി.ഐയുടെ അക്രമങ്ങളിൽ പ്രതിഷേധിച്ച് ചാരുംമൂട്ടിൽ നടത്തിയ പ്രകടനവും പൊതുസമ്മേളനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
