Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമഞ്ഞക്കുറ്റിയിട്ട...

മഞ്ഞക്കുറ്റിയിട്ട സ്ഥലത്ത്​ വാഴനടീൽ സമരം

text_fields
bookmark_border
മഞ്ഞക്കുറ്റിയിട്ട സ്ഥലത്ത്​ വാഴനടീൽ സമരം
cancel
ചെങ്ങന്നൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്​ കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന വ്യാപകമായി ജൂൺ ആറു​വരെ സമരമരം നടുന്നതിന്‍റെയും 99 എം.എൽ.എമാരുടെ ഓർമക്കായി വാഴവെക്കുന്നതിന്‍റെയും ചെങ്ങന്നൂർ താലൂക്ക്​ വാരാചരണത്തിന് തുടക്കമായി. മുളക്കുഴ പഞ്ചായത്തിലെ കൊഴുവല്ലൂർ യൂനിറ്റ്, സി.എസ്.ഐ ചർച്ച് ജങ്​ഷനിൽനിന്ന്​ വാഴത്തൈകളുമായി ആരംഭിച്ച പ്രകടനം സെന്‍റ്​ ജോർജ് കുരിശുംതൊട്ടിക്ക് സമീപത്ത് പൊലീസ് അതിക്രമത്തിനിരയായ ഷീബ ഫിലിപ്പിന്‍റെ സ്വകാര്യ ഭൂമിയിലെ മഞ്ഞക്കുറ്റിയിട്ട സ്ഥലത്ത് വാഴ നട്ടു. പ്രകടനം സമരസമിതി ജില്ല കൺവീനർ മധു ചെങ്ങന്നൂർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. വാഴത്തൈ നടീൽ ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്‍റ്​ പ്രവീൺ പ്രഭ നിർവഹിച്ചു. ടി.കോശി, ഫിലിപ്, സിന്ധു ജയിംസ്, സുജാത സമീരണൻ തുടങ്ങിയവർ സംസാരിച്ചു. മുളക്കുഴ തെക്ക് യൂനിറ്റിന്‍റെ ആഭിമുഖ്യത്തിൽ പൊലീസ് ക്രൂരമായി ആക്രമിച്ച തച്ചിലേത്ത് റെജിയുടെ ഭവനത്തിൽ വാഴനടീൽ ഫാ. മാത്യു വർഗീസ് നിർവഹിച്ചു. യൂനിറ്റ് പ്രസിഡന്‍റ്​ വി.എം. രാജൻ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story