Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:32 AM IST Updated On
date_range 3 Jun 2022 5:32 AM ISTആക്സിഡന്റ് ബ്ലാക്ക് സ്പോട്ട് പുനർനിർണയം; റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ
text_fieldsbookmark_border
ആലപ്പുഴ: സംസ്ഥാനത്ത് തുടർച്ചയായി വാഹനാപകടമുണ്ടാകുന്ന മേഖലകൾ (ആക്സിഡന്റ് ബ്ലാക്ക് സ്പോട്ട്) പുനർനിർണയിക്കാനുള്ള റിപ്പോർട്ട് അടുത്തയാഴ്ച പൂർത്തിയാകും. കോവിഡ് കാരണം മൂന്ന് വർഷമായി ബ്ലാക്ക് സ്പോട്ട് പുനർനിർണയം നടന്നിട്ടില്ല. റിപ്പോർട്ടിന്റെ കരട് കഴിഞ്ഞ വർഷം നാറ്റ്പാക് റോഡ് സുരക്ഷ അതോറിറ്റിക്ക് കൈമാറിയിരുന്നു. അതോറിറ്റിയുടെ നിർദേശങ്ങൾകൂടി ലഭിച്ചാലേ അന്തിമ റിപ്പോർട്ട് തയാറാക്കാൻ കഴിയൂ. അത് ഉടൻ ലഭിക്കുമെന്നാണ് നാറ്റ്പാക് പ്രതീക്ഷ. ക്ലസ്റ്റർ ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം ഇത്തവണ 4000 ൽ കൂടുമെന്നാണ് നാറ്റ്പാക് അധികൃതരുടെ നിഗമനം. അടുത്തടുത്തു വരുന്ന സ്പോട്ടുകളെ ഓരോന്നായി പരിഗണിക്കാതെ ക്ലസ്റ്ററായി നിയന്ത്രണമേർപ്പെടുത്താൻ ആലോചനയുണ്ട്. 2018 മുതൽ 2020 വരെയുള്ള അപകടങ്ങളുടെ കണക്ക് പ്രകാരമാണ് ബ്ലാക്ക് സ്പോട്ടുകൾ നിശ്ചയിക്കുന്നത്. കൂടുതൽ അപകടങ്ങൾ നടക്കുന്ന 75 സ്ഥലങ്ങളിൽ സുരക്ഷ സംവിധാനമുണ്ടാക്കാനുള്ള പദ്ധതി 2019ൽ നാറ്റ്പാക് നൽകിയിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ മരണങ്ങൾക്കും ഗുരുതര പരിക്കുകൾക്കും കാരണമായ അഞ്ച് അപകടങ്ങളുണ്ടായ 500 മീറ്റർ ഭാഗം, അല്ലെങ്കിൽ മൂന്ന് വർഷത്തിനുള്ളിൽ 10 മരണം സംഭവിച്ച അഞ്ച് അപകടങ്ങളുണ്ടായ 500 മീറ്റർ എന്നത് കണക്കിലെടുത്താണ് കേന്ദ്ര സർക്കാറിന്റെ നിബന്ധന പ്രകാരം ദേശീയപാതയിലെ ബ്ലാക്ക് സ്പോട്ട് നിർണയം. ഫാദർ.ബിജോയ് അറക്കൽ ഡയറക്ടർ പുന്നപ്ര: മാർ ഗ്രിഗോറിയോസ് ഇടവക വികാരി ഫാദർ ബിജോയ് അറക്കലിനെ തിരുവനന്തപുരം ലൂർദ് മാതാ കോളജ് ഓഫ് സയൻസ് & ടെക്നോളജിയുടെയും ലൂർദ് മാതാ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെയും ഡയറക്ടറായി ചങ്ങനാശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിയമിച്ചു. ജൂൺ ഏഴിന് ചുമതലയേൽക്കും. ഓർഫനേജ് & അദർ പൂവർഹോംസ് ജില്ല പ്രസിഡന്റ്, ഡയറക്ടർ ഓഫ് അമല കിഡ്സ്, സെന്റ് ജോസഫ് പുവർ ഹോം& ലേഡീസ് ഹോസ്റ്റൽ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ഫാ.ബിജോയ് അറക്കൽ പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവക വികാരിയായി ഏഴുവർഷം സേവനം അനുഷ്ഠിച്ചു. മാർ ഗ്രിഗോറിയോസ് കോളജിലെ ഓറിയൻറൽ ലാംഗ്വേജ് വിഭാഗത്തിന്റെ തലവനാണ്. ചമ്പക്കുളം അറക്കൽ പരേതനായ വി.തങ്കച്ചന്‍റെയും ആനിയമ്മയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story