Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേർത്തലയിൽ...

ചേർത്തലയിൽ സി.പി.എമ്മിനെതിരെ പോർമുഖം തുറന്ന്​ സി.പി.ഐ

text_fields
bookmark_border
എൽ.ഡി.എഫ്​ സമരത്തിൽനിന്ന്​ വിട്ടുനിന്നു ആലപ്പുഴ: ചേർത്തല നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫിൽ പോർമുഖം തുറന്ന്​ സി.പി.ഐ​. ജില്ലയിൽ പല വിഷയങ്ങളിലും സി.പി.എം-സി.പി.ഐ ഭിന്നത നിലനി​ൽക്കെ​ പരസ്യ നിലപാടെടുത്ത്​ എൽ.ഡി.എഫ് സമരത്തിൽനിന്ന്​ സി.പി.ഐ വിട്ടുനിൽക്കുകയും ചെയ്തു. വാരനാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.ഐയെ തഴയുകയും അവഹേളിക്കുകയും ചെയ്തെന്ന വിമർശനമുയർത്തിയാണ് ബഹിഷ്കരണം. ചേർത്തല നിയോജകമണ്ഡലം എൽ.ഡി.എഫ് കൺവീനർ സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എൻ.എസ്. ശിവപ്രസാദാണ്. എൽ.ഡി.എഫ്​ കേന്ദ്ര സർക്കാറിനെതിരെ സംഘടിപ്പിച്ച ധർണയിൽനിന്ന്​ കൺവീനർ അടക്കം ആരും പ​ങ്കെടുത്തില്ല. ഇതോടെ മുന്നണി ധർണ സി.പി.എം ധർണ മാത്രമായി. സി.പി.ഐ ചേർത്തല, ചേർത്തല തെക്ക് മണ്ഡലം കമ്മിറ്റികൾ ഉയർത്തിയ പ്രതിഷേധത്തിന് ജില്ല-സംസ്ഥാന നേതൃത്വങ്ങളുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന വാരനാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.ഐ അധികമായി ആവശ്യപ്പെട്ട ഒരുസീറ്റ് നൽകാത്തതും ചർച്ചക്കു​ പോലും തയാറാകാതിരുന്നതുമാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചാണ് ഇ​തിനോട്​ സി.പി.ഐ പ്രതിഷേധിച്ചത്. ഭരണസമിതിയംഗങ്ങൾ ഏഴായിരുന്നപ്പോൾ രണ്ട്​ സീറ്റ്​ സി.പി.ഐക്കുണ്ടായിരുന്നു. അംഗങ്ങളുടെ എണ്ണം പലപ്പോഴായി ഉയർന്നപ്പോഴൊന്നും സി.പി​.ഐയെ പരിഗണിച്ചില്ല. ഇപ്പോൾ 13 ആയപ്പോൾ ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം പരിശോധിക്കാതെ അവഹേളിച്ചെന്നാണ് വിമർശനം. ഇതിനെതിരെ സി.പി.ഐ മണ്ഡലം സെക്രട്ടറിമാർ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ, ധർണയിൽ പങ്കെടുക്കാതിരുന്നത്​ ലോക്കൽ സമ്മേളനങ്ങളുടെ തിരക്കിലായതിനാലാണെന്നാണ് സി.പി.ഐ നേതാക്കളുടെ പ്രതികരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story