Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 5:28 AM IST Updated On
date_range 3 Jun 2022 5:28 AM ISTഭൂമി നൽകിയത് സർക്കാർ; വീടുവെക്കാൻ അനുമതി നൽകാത്തതും സർക്കാർ
text_fieldsbookmark_border
* ദലിത് കുടുംബം 10 വർഷമായി അലയുന്നു കലവൂർ: വീടില്ലാത്ത ദലിത് കുടുംബത്തിന് സർക്കാർ നൽകിയത് റെയിൽ പാളത്തിനും റോഡിനും മധ്യേയുള്ള മൂന്ന് സെന്റ് ഭൂമി. ഇതിൽ വീടുവെക്കാൻ അനുമതിതേടി ഈ കുടുംബം നടക്കാൻ തുടങ്ങിയിട്ട് 10 വർഷമായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങര പനയിൽ വളപ്പിൽ പി. നടരാജനും (66) കുടുംബവുമാണ് ഭൂമി ലഭിച്ചിട്ടും വീട് നിർമിക്കാൻ കഴിയാതെ വർഷങ്ങളായി വാടകവീട്ടിൽ കഴിയുന്നത്. പട്ടികജാതി വികസന വകുപ്പാണ് 10 വർഷം മുമ്പ് പാതിരപ്പള്ളി വില്ലേജിൽ സർവോദയപുരം തെക്ക് മൂന്ന് സെന്റ് സ്ഥലം നൽകിയത്. വീടില്ലെന്ന അപേക്ഷയിലായിരുന്നു ഇത്. 2015-16 സാമ്പത്തിക വർഷം ഭവന നിർമാണത്തിന് ആദ്യ ഗഡു നൽകുകയും ചെയ്തു സർക്കാർ. എന്നാൽ, വീട് നിർമിക്കുന്നതിന് പഞ്ചായത്തിൽ പെർമിറ്റിന് അപേക്ഷ നൽകിയപ്പോഴാണ് റെയിൽവേ ഭൂമിക്കു സമീപം വീട് പണിയാൻ അനുമതി നൽകാൻ കഴിയില്ലെന്ന് അറിയിച്ചത്. റെയിൽവേ അതിർത്തിക്കല്ലിൽനിന്ന് മൂന്ന് മീറ്റർ മാത്രം അകലെയായതിനാൽ റെയിൽവേയുടെ എൻ.ഒ.സി ലഭിച്ചാൽ മാത്രമേ പെർമിറ്റ് നൽകാൻ കഴിയൂവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. തുടർന്ന് പഞ്ചായത്ത്, ബ്ലോക്ക് ഓഫിസുകളിൽ കയറിയിറങ്ങിയെങ്കിലും ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. സമീപത്ത് ഇത്തരത്തിൽ സ്ഥലം ലഭിച്ച മൂന്ന് കുടുംബം വീട് നിർമിച്ചു താമസിക്കുന്നുണ്ട്. വീടുകളിലെത്തി വസ്ത്രങ്ങൾ ഇസ്തിരിയിട്ടു നൽകുന്ന ജോലിയാണ് നടരാജന്. ഭാര്യ സുധാമണിയും രണ്ട് മക്കളുമായി തുച്ഛമായ വരുമാനത്തിലാണ് ജീവിതം. തുടരെ മണ്ണെണ്ണ വില വർധന; തിരിച്ചടിയെന്ന് എ.ഐ.ടി.യു.സി ആലപ്പുഴ: റേഷൻ മണ്ണെണ്ണക്ക് വീണ്ടും വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി മത്സ്യബന്ധന മേഖലക്ക് തിരിച്ചടിയാകുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്. പിന്നിട്ട രണ്ടരവർഷത്തിനിടെ മണ്ണെണ്ണക്ക് 70 രൂപയാണ് വർധിപ്പിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡീസൽ, പെട്രോൾ, മണ്ണെണ്ണ വിലവർധന താങ്ങാനാകാതെ നിരവധി ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും പ്രവർത്തനം നിർത്തി. ഇതൊന്നും കാണാതെ കോർപറേറ്റുകളുടെ സമ്മർദത്തിന് വഴങ്ങി മത്സ്യമേഖലയെയും തകർക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാൻജോസദൻ സ്പെഷൽ സ്കൂൾ പ്രവേശനോത്സവം തുറവൂർ: തുറവൂർ സാൻജോസദൻ സ്പെഷൽ സ്കൂൾ പ്രവേശനോത്സവം ആഘോഷിച്ചു. 120ഓളം കുട്ടികളുള്ള സ്കൂൾ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ വളർച്ചക്കും ഉന്നമനത്തിനുമായി നിലകൊള്ളുന്ന സ്ഥാപനമാണ്. തുറവൂർ പഞ്ചായത്ത് പ്രസിഡൻറ് മോളി രാജേന്ദ്രൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സെന്‍റ് ജോസഫ് ചർച്ച് വികാരി സെൻകല്ലുങ്കൽ അധ്യക്ഷത വഹിച്ചു. ദലീമ ജോജോ എം.എൽ.എ, വൈസ് പ്രസിഡന്‍റ് ജോർജ്, വാർഡ് അംഗം ശശികല സഞ്ചു, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലിജി ഫ്രാൻസിസ്, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ ജോർജ് എന്നിവർ സംസാരിച്ചു. സിസ്റ്റർ അമൽറോസ് നന്ദി പറഞ്ഞു. APL SPECIAL SCHOOL സ്പെഷൽ സ്കൂൾ പ്രവേശനോത്സവത്തിൽ അരൂർ എം.എൽ.എ ദലീമ ജോജോ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story