Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്യവില്‍പനക്കിടെ...

മദ്യവില്‍പനക്കിടെ യുവാവ് പിടിയില്‍

text_fields
bookmark_border
മദ്യവില്‍പനക്കിടെ യുവാവ് പിടിയില്‍
cancel
ആലപ്പുഴ: നിയന്ത്രണമുള്ള ദിവസം മദ്യവില്‍പന നടത്തുന്നതിനിടെ യുവാവ് പിടിയില്‍. ആലപ്പുഴ ബീച്ച് -വാടയ്ക്കൽ റോഡിൽ ഇ.എസ്.ഐ ജങ്​ഷനു സമീപം ആലപ്പുഴ മുനിസിപ്പാലിറ്റി റെയിൽവേ സ്റ്റേഷൻ വാർഡിൽ കാക്കിരിവീട്ടിൽ അനീഷിനെയാണ്​ (40)എക്സൈസ് റേഞ്ച് ഇൻസ്​പെക്ടർ എസ്. സതീഷും സംഘവും ചേർന്ന് പിടികൂടിയത്. ഇയാളുടെ വീട്ടിലും സ്കൂട്ടറിലുമായി 38 കുപ്പികളിലായി സൂക്ഷിച്ച 19 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. മദ്യവിൽപനയിലൂടെ ലഭിച്ച 4200 രൂപയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. പ്രിവന്‍റിവ് ഓഫിസർമാരായ ബാബു, ജഗദീശൻ, കെ.എസ്. അലക്സ്, സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അനിലാൽ, റെനീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ധനലക്ഷ്മി എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. പടം എക്സൈസ് പിടികൂടിയ അനീഷ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story