Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുട്ടികളുടെ ഹാജർ ഇനി...

കുട്ടികളുടെ ഹാജർ ഇനി പഞ്ചിങ്​ യന്ത്രം നോക്കും

text_fields
bookmark_border
കുട്ടികളുടെ ഹാജർ ഇനി പഞ്ചിങ്​ യന്ത്രം നോക്കും
cancel
ചെങ്ങന്നൂർ: കുട്ടികളുടെ ഹാജർ ഇനി പഞ്ചിങ്​ മെഷീൻ നോക്കും. ഹാജർ ബുക്ക്​ പഴങ്കഥയാക്കി പാണ്ടനാട് ഗവ. ജെ.ബി.എസ്​ സ്കൂളിലാണ്​ പഞ്ചിങ്​ യ​ന്ത്രം സ്ഥാപിച്ചത്​. വിരലടയാളം പതിപ്പിക്കുന്നതിന്​ പകരമായി കുട്ടികളുടെ ഐ.ഡി കാർഡിലെ ചിപ്പ് ഘടിപ്പിച്ച ഭാഗം പഞ്ചിങ്​ യന്ത്രത്തിലമർത്തിയാലുടൻ സ്കൂളിലെത്തിയ വിവരം രക്ഷിതാക്കളുടെ ഫോണിൽ സന്ദേശമായെത്തും. വരുന്നതും പോകുന്നതും ഇതുവഴിയറിയാൻ സാധിക്കും. ഒന്ന്​ മുതൽ അഞ്ച്​ വരെയുള്ള ക്ലാസുകളിലായി കഴിഞ്ഞ അധ്യയനവർഷം വരെ 17 കുട്ടികളെ ഉണ്ടായിരുന്നുള്ളു. അഞ്ചാം ക്ലാസുകാർ വിട്ടുപോയെങ്കിലും ഇക്കുറി 24 കുട്ടികളുണ്ട്. നാല് അധ്യാപകരുടെ ആലോചനയിൽ ഉടലെടുത്ത പുതിയആശയ സാക്ഷാത്​കാരത്തിന്​ 25,000രൂപ കണ്ടെത്തിയത്​ അധ്യാപകരും ജീവനക്കാരും ചേർന്നാണ്​. മറ്റു സ്കൂളുകളിൽ‌ ഇല്ലാത്ത സൗകര്യങ്ങളുണ്ടെങ്കിൽ മാത്രമേ കുട്ടികൾ എത്തൂവെന്ന ചിന്തയിലാണ്​ ഇതിന്​ തുടക്കമിട്ടത്​. ഇതിനൊപ്പം ക്ലാസ് മുറികളും സ്മാർട്ടാണ്​. പുതിയ സംവിധാനങ്ങൾ കാലോചിതമായി ഏർപ്പെടുത്തിയാൽ മാത്രമേ വിദ്യാഭ്യാസ രംഗത്ത് പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂവെന്ന്​ എട്ടര വർഷമായി പ്രഥമാധ്യാപകൻ കൊല്ലം ശാസ്താംകോട്ട സ്വദേശി എച്ച്.ആർ. ജലീൽ 'മാധ്യമ'ത്തോട്​ പറഞ്ഞു. APG pandanadu punching പാണ്ടനാട്​ ഗവ.ജെ.ബി.എസ്​ സ്കൂളിൽ പഞ്ചിങ്​ യന്ത്രത്തിൽ ഹാജർ രേഖപ്പെടുത്തുന്ന വിദ്യാർഥിനി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story