Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുരുന്നുകള്‍ക്ക്...

കുരുന്നുകള്‍ക്ക് വിസ്​മയമായി കോഴികളിയും പരുന്താട്ടവും

text_fields
bookmark_border
കുരുന്നുകള്‍ക്ക് വിസ്​മയമായി കോഴികളിയും പരുന്താട്ടവും
cancel
അമ്പലപ്പുഴ: കിണുങ്ങിയും ചിണുങ്ങിയും സ്കൂള്‍ മുറ്റത്തെത്തിയ കുരുന്നുകള്‍ക്ക് കോഴികളിയും പരുന്താട്ടവും കൗതുകമായി. പുന്നപ്ര ഗവ. ജെ.ബി സ്കൂളിലാണ് പ്രവേശനോത്സവം വേറിട്ട കാഴ്ചയായത്. സ്കൂളിന്‍റെ പ്രധാന കവാടത്തില്‍നിന്ന്​ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പുന്നപ്ര കണ്ണകി കലാവേദിയുടെ കലാകാരന്മാർ പരുന്താട്ടവും കോഴി വേഷവുമായാണ് വിദ്യാർഥികളെ സ്വീകരിച്ചത്. ഇതിനൊപ്പം തിരുവാതിര, ഒപ്പന, കോൽക്കളി വേഷമണിഞ്ഞെത്തിയ കുട്ടികളും കൂടിയതോടെ സ്കൂൾ വളപ്പ്​ ഉത്സവലഹരിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എൻ.കെ. ബിജുമോൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്​.എം.സി ചെയർമാൻ ടി. പ്രശാന്ത് കുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീബ രാകേഷ്, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ എം. ഷീജ, ബ്ലോക്ക് അംഗം സതി രമേശൻ, പുന്നപ്ര എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ്, ഹെഡ്മാസ്റ്റർ എം.എം. അഹമ്മദ് കബീർ, എസ്.എം.സി വൈസ് ചെയർമാൻ ആർ. രജികുമാർ, സീനിയർ അസിസ്റ്റന്‍റ്​ വൈ. സാജിദ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: പുന്നപ്ര ഗവ. ജെ.ബി സ്കൂളിൽ പ്രവേശനോത്സവത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച കോഴികളിയും പരുന്താട്ടവും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story