Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:32 AM IST Updated On
date_range 2 Jun 2022 5:32 AM ISTഅക്ഷരവസന്തം വിരിയിക്കാൻ കുരുന്നുകൾ വിദ്യാലയങ്ങളിലെത്തി
text_fieldsbookmark_border
അമ്പലപ്പുഴ: കളിയും ചിരിയും പാട്ടുമായി . വിവിധ സ്കൂളുകളിൽ അധ്യാപകരുടെയും ജനപ്രതിനിധികളുടെയും സ്കൂൾ വികസന സമിതികളുടെയും നേതൃത്വത്തിൽ ഉത്സവാന്തരീക്ഷത്തിലായിരുന്നു പ്രവേശനോത്സവം. ആലപ്പുഴ ഉപജില്ലതല പ്രവേശനോത്സവം പറവൂർ ഗവ. ഹൈസ്കൂളിലും അമ്പലപ്പുഴയിലേത് കരൂർ ഗവ. ന്യൂ എൽ.പി സ്കൂളിലും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീബ രാകേഷ്, പുറക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. സുദർശനൻ എന്നിവർ അധ്യക്ഷത വഹിച്ചു. നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂൾ, പുന്നപ്ര അംബേദ്കർ മോഡൽ റെസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലെ പ്രവേശനോത്സവവും എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര ബീച്ച് എൽ.പി സ്കൂളിലെ നവീകരിച്ച കെട്ടിടവും തുറന്നു. കലക്ടർ ഡോ. രേണുരാജ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്. ഹാരിസ്, പി.ജി. സൈറസ്, സജിത സതീശൻ, ജില്ല -ബ്ലോക്ക് -ഗ്രാമ പഞ്ചായത്തംഗങ്ങൾ, സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ നോട്ട്ബുക്ക് വിതരണവും നടത്തി. പടം ആലപ്പുഴ ഉപജില്ലതല പ്രവേശനോത്സവം പറവൂർ ഗവ. ഹൈസ്കൂളില്‍ എച്ച്. സലാം എം.എല്‍.എ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
