Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:32 AM IST Updated On
date_range 2 Jun 2022 5:32 AM ISTപ്രവേശനോത്സവം: വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ മന്ത്രിയും
text_fieldsbookmark_border
ആലപ്പുഴ: ചേർത്തല ഗവ. എച്ച്.എസ്.എസിൽ വിദ്യാർഥികളെ വരവേൽക്കാൻ മന്ത്രിയും. ജില്ലതല പ്രവേശനോത്സവം ഉദ്ഘാടനം നിർവഹിച്ച ശേഷം കുട്ടികളുടെ വിശേഷങ്ങള്‍ തിരക്കിയും തമാശകള്‍ പങ്കുവെച്ചുമാണ് മന്ത്രി പി. പ്രസാദ് അവർക്കൊപ്പം ചേർന്നത്. തോരണവും വര്‍ണബലൂണുകളും കുരുത്തോലയുമൊക്കെ അലങ്കാരമൊരുക്കിയ വഴിയിലൂടെയാണ് അവര്‍ ക്ലാസ്മുറികളില്‍ എത്തിയത്. മികവേകാൻ ബാന്‍ഡ് മേളവും മധുരപലഹാരങ്ങളും ഒരുക്കി. മന്ത്രി പി. പ്രസാദും എ.എം. ആരിഫ് എം.പിയും ചേര്‍ന്ന് കുട്ടികളുടെ ചെരാതിലേക്ക് ദീപം പകര്‍ന്നു. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണത്തിന് എക്‌സൈസ് വകുപ്പ് തയാറാക്കിയ വിമുക്തി കാര്‍ഡിന്‍റെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പദ്ധതിയുടെ ചിഹ്നമായ ചില്ലു എന്ന അണ്ണാന്‍ കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നൽകി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചയാത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. കലക്ടർ ഡോ. രേണുരാജ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിന്‍ സി. ബാബു എന്നിവർ സ്കൂള്‍ മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു. പ്രീ സ്കൂള്‍ കളിത്തോണി ജില്ലതല വിതരണോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. മോഹനന്‍ നിര്‍വഹിച്ചു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സാംസണ്‍, ജില്ല പഞ്ചായത്തംഗങ്ങളായ എം.വി. പ്രിയ, വി. ഉത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി ദാസപ്പന്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി ഏലശ്ശേരിയില്‍, ഗ്രാമപഞ്ചായത്ത് അംഗം സി. റോയി മോന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റർ എ.കെ. പ്രസന്നൻ, എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍ ഡി.എം. രജനീഷ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ജെ. ബിന്ദു, ചേര്‍ത്തല ഡി.ഇ.ഒ സി.എസ്. ശ്രീകല, എസ്.എസ്.കെ ജില്ല പ്രോഗാം ഓഫിസര്‍മാരായ ഡി. സുധീഷ്, കെ.ജി. വിന്‍സെന്‍റ്, പി.എ. സിന്ധു, ഇമ്മാനുവല്‍ ടി. ആന്‍റണി, ബി.പി.സി ടി.ഒ. സല്‍മോന്‍, പ്രിന്‍സിപ്പല്‍ ജീജാ ഭായ്, ഹെഡ്മാസ്റ്റര്‍ പി.എം. ഗോപകുമാര്‍, പി.ടി.എ പ്രസിഡന്‍റ് ഡി. പ്രകാശന്‍, എസ്.എം.സി. ചെയര്‍മാന്‍ വി. സജി എന്നിവർ പങ്കെടുത്തു. APL school prasad ജില്ലതല പ്രവേശനോത്സവം ചേർത്തല സൗത്ത് ഗവ. എച്ച്.എസ്.എസിൽ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story