Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഛർദിയും വയറിളക്കവും...

ഛർദിയും വയറിളക്കവും പടരുന്നു; കുടിവെള്ളത്തിൽനിന്നെന്ന്​​ സംശയം

text_fields
bookmark_border
-45 പേർ ചികിത്സയിൽ; വാട്ടർ അതോറിറ്റി കുടിവെള്ളം സൂപ്പർ​​ക്ലോറിനേഷൻ ചെയ്യും ആലപ്പുഴ: സ്കൂൾ തുറന്നതിനൊപ്പം നഗരത്തിൽ ഛർദിയും അതിസാരവും പടരുന്നതിൽ ആശങ്ക. കടപ്പുറം വനിത-ശിശു ആ​ശുപത്രി, ജില്ല ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ രോഗം ബാധിച്ച്​ ഒമ്പതു കുട്ടികൾ കൂടി ചികിത്സ തേടിയതോടെയാണ്​ ആശങ്ക വർധിച്ചത്​. ഇതോടെ നാലുദിവസത്തിനുള്ളിൽ ചികിത്സതേടിയവരുടെ എണ്ണം 45 ആയി ഉയർന്നു. കുടിവെള്ളത്തിൽനിന്നാണ്​ രോഗം പടരുന്നതെന്നാണ്​ സംശയം. ഇതോടെ, വാട്ടർഅതോറിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ളം സൂപ്പർ കോറിനേഷൻ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ ശുദ്ധജലം സൂപ്പർ ക്ലോറിനേഷൻ നടത്തും. ചികിത്സതേടിയവരിൽ ഏറെയും രണ്ട്​ മുതൽ 15വയസ്സുവ​​രെയുള്ള കുട്ടികളാണ്​. പുറത്തുനിന്നുള്ള ഭക്ഷണം, ജൂസ്​ അടക്കമുള്ള പാനീയം എന്നിവയിൽനിന്നാണ്​ രോഗവ്യാപനത്തിന് സാധ്യതയെന്നാണ്​ ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിനിടെ, നഗരസഭ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷവകുപ്പിന്റെയും നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി. വൃത്തിയും ശുചിത്വവും ഉറപ്പാക്കാനാണിത്​. ഇതിനൊപ്പം പരിശോധനക്കായി കുടിവെള്ളത്തിന്റെ സാമ്പിളുകളും ശേഖരിച്ചു. നഗരത്തിൽ കുടിവെള്ളംവിതരണം ചെയ്യുന്ന ആർ.ഒ പ്ലാന്‍ററുകളിലടക്കം പരിശോധന നടത്തി ഗുണനിലവാരം ഉറപ്പാക്കുമെന്ന്​ നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം സമാനരീതയിൽ ഛർദിയും വയറിളക്കവും ബാധിച്ച് 200ലേറെ കുട്ടികളാണ്​ ചികിത്സ തേടിയത്​. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സ്വകാര്യ ആർ.ഒ പ്ലാൻറിലെ വെള്ളമാണ് വില്ലനായതെന്നായിരുന്നു ക​ണ്ടെത്തൽ. മഴ തുടരുന്ന സാഹചര്യത്തിൽ തിളപ്പിച്ച ആറിയ വെള്ളം ഉപയോഗിക്കണമെന്നാണ്​ ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story