Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:31 AM IST Updated On
date_range 2 Jun 2022 5:31 AM ISTപ്രവേശനോത്സവം വർണാഭമായി; കളിചിരി നിറഞ്ഞ് ക്ലാസ് മുറികൾ
text_fieldsbookmark_border
* ഒന്നാം ക്ലാസിലെത്തിയത് 10,967 കുരുന്നുകൾ * നവാഗതരെ വർണത്തൊപ്പിയും പൂച്ചെണ്ടും നൽകി സ്വീകരിച്ചു ആലപ്പുഴ: കോവിഡിൽ താളംതെറ്റിയ ശേഷമുള്ള സ്കൂൾ തുറക്കൽ വർണാഭമായി. കളിചിരിയുമായി നിറഞ്ഞ ആദ്യദിനം കുരുന്നുകൾക്ക് ആഹ്ലാദവും സന്തോഷവും സമ്മാനിച്ചു. തോരണവും വർണബലൂണുകളും വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയിൽ മാതാപിതാക്കളുടെ കൈപിടിച്ചെത്തിയ നവാഗതരെ വർണത്തൊപ്പിയും പൂച്ചെണ്ടും നൽകിയാണ് സ്വീകരിച്ചത്. അധ്യാപകർ തൊപ്പിയണിയിച്ചപ്പോൾ ചിലരുടെ മുഖത്ത് നാണം തെളിഞ്ഞു. പിന്നാലെ മധുരപലഹാരങ്ങളും സമ്മാനങ്ങളും കിട്ടിയ മുഖത്ത് പതിയെ പുഞ്ചിരി വിടർന്നു. പുതിയ കളിക്കോപ്പുകൾ കണ്ടതോടെ അതിൽ ചേക്കേറിയാണ് സമയം തള്ളിനീക്കിയത്. കൂട്ടുകാരുമൊത്ത് ആടിയും പാടിയും ഉച്ചവരെ ആദ്യദിനം ഗംഭീരമാക്കി. സ്കൂളിലേക്ക് വരാനുള്ള ആവേശത്തിൽ പലരുടെയും കരച്ചിൽ ഇക്കുറി മാറിനിന്നു. വർണത്തൊപ്പികൾ തലയിൽ അണിയിച്ചും ബലുണുകളും കളിക്കോപ്പുകളും നിറഞ്ഞ ക്ലാസ് മുറികളും പുത്തൻ അനുഭവം പകർന്നു. നവാഗതർക്കുള്ള വരവേൽപിൽ എൽ.പി സ്കൂളിലെ മറ്റ് കുട്ടികളും പങ്കാളികളായതോടെ ആഘോഷത്തിന് ഉത്സവപ്രതീതിയായി. രണ്ടുവർഷത്തെ ഇടവേളക്കുശേഷം സ്കൂൾ പൂർണസജ്ജമായതോടെ അധ്യാപകരും സന്തോഷത്തിലാണ്. കോവിഡ് മാനദണ്ഡം പാലിച്ച് മാസ്ക് ധരിച്ചാണ് കുട്ടികൾ എത്തിയത്. ജില്ലയിൽ ഒന്നാം ക്ലാസിലെത്തിയത് 10,967 കുരുന്നുകളാണ്. സ്കൂൾ തുറന്ന ആറാം പ്രവൃത്തിദിനത്തിൽ കൃത്യമായ കണക്ക് ലഭിക്കും. 232 കുട്ടികൾ; ആലപ്പുഴ സെന്‍റ് ജോസഫ്സ് മുന്നിൽ ആലപ്പുഴ: ജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ പേർ ചേർന്നത് ആലപ്പുഴ സെന്‍റ് ജോസഫ്സ് സ്കൂളിൽ. 232 പേർ. ഉപജില്ല തിരിച്ച് കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ സ്കൂളുകൾ ചുവടെ: തുറവൂർ: അരൂർ സെന്‍റ് അഗസ്റ്റിൻ എൽ.പി സ്കൂൾ (116), ചേർത്തല: ചേർത്തല ടൗൺ ജി.എൽ.പി.എസ് (157), അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി ജി.യു.പി.എസ് (130), മങ്കൊമ്പ്: ചമ്പക്കുളം സെന്‍റ് തോമസ് എൽ.പി.എസ് (50), തലവടി: എടത്വ സെന്‍റ് മേരീസ് എൽ.പി.എസ് (54), വെളിയനാട്: ചെറുകര എസ്.എൻ.ഡി.പി യു.പി.എസ് (35), മാവേലിക്കര: പാലമേൽ ജി.എൽ.പി.എസ് (93), കായംകുളം: ചാരുംമൂട് സെന്‍റ് മേരീസ് എൽ.പി.എസ് (82), ചെങ്ങന്നൂർ: ചെറിയനാട് ജെ.ബി.എസ് (64), ഹരിപ്പാട്: മണ്ണാറശ്ശാല യു.പി.എസ് (64). APL school praveshanolsalvam ആലപ്പുഴ എസ്.ഡി.വി ജെ.ബി സ്കൂളിലെ പ്രവേശനോത്സവ കാഴ്ചയിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story