Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:30 AM IST Updated On
date_range 2 Jun 2022 5:30 AM ISTകൃഷിയുടെ പാഠം പകർന്ന് പരുമല സ്കൂളിൽ വിദ്യാരംഭം
text_fieldsbookmark_border
പരുമല: ഭിന്നശേഷി കുട്ടികൾക്ക് ഗ്രോബാഗ് നൽകി പരുമല സെമിനാരി എൽ.പി സ്കൂളിൽ അധ്യയനത്തിന് തുടക്കം. പ്രവേശനോത്സവത്തിനെത്തിയ ഭിന്നശേഷി കുട്ടികൾക്ക് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ബി.ആർ.സിയും കൂടി കൃഷിയുടെ ആദ്യപാഠം പകർന്നു. ഭിന്നശേഷി കുട്ടികൾക്ക് തൈകൾ നട്ട് പത്ത് ഗ്രോബാഗ് വീതം കൈമാറി. പ്രഥമാധ്യാപകൻ അലക്സാണ്ടർ പി. ജോർജിന് ഗ്രോബാഗുകൾ നൽകി മാത്യു ടി. തോമസ് എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. പരുമല സെമിനാരി മാനേജർ ഫാ. കെ.വി. പോൾ റമ്പാൻ, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിഷ അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വി.ജി. നൈനാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിമല ബെന്നി, സോജിത് സോമൻ, കൃഷി വകുപ്പ് അസി. ഡയറക്ടർ വി.ജെ. റെജി, എ.ഇ.ഒ വി.കെ. മിനികുമാരി, ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ റോയ് ടി. മാത്യു, കൃഷി ഓഫിസർ റോയ് സ്റ്റീഫൻ, പി.ടി. തോമസ്, മുഹമ്മദ് ബഷീർ പാലക്കിഴിൽ, യോഹന്നാൻ ഈശോ, കെ.എ. കരീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
