Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആരോഗ്യകേന്ദ്രത്തില്‍...

ആരോഗ്യകേന്ദ്രത്തില്‍ മിന്നല്‍ പരിശോധന

text_fields
bookmark_border
അമ്പലപ്പുഴ: ആശുപത്രിയിൽ ഡോക്ടർ എത്തുന്നില്ലെന്ന പരാതിയെത്തുടർന്ന്​ ആരോഗ്യ വകുപ്പിന്‍റെ മിന്നൽ പരിശോധന. പരിശോധനയിൽ പരാതി ശരിയെന്ന് തെളിഞ്ഞു. കഞ്ഞിപ്പാടത്ത്​ പ്രവർത്തിക്കുന്ന അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ഡി.എം.ഒ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. ഇവിടെ രണ്ട് ഡോക്ടർമാരെയാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ, വർക്കിങ്​ അറേഞ്ചുമെന്‍റിലെത്തിയിരിക്കുന്ന ഡോക്ടർ പതിവായി എത്താറില്ലെന്നും എത്തുന്ന ദിവസങ്ങളിൽ ഒ.പി സമയം കഴിഞ്ഞും മണിക്കൂറുകൾക്കുശേഷമാണ് എത്തുന്നതെന്നും വ്യാപക പരാതി ഉയർന്നിരുന്നു. ഇതോടെയാണ് മിന്നൽ പരിശോധന നടന്നത്. പരിശോധനക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എത്തുമ്പോൾ ഡോക്ടർ ആശുപത്രിയിൽ ഇല്ലായിരുന്നു. ഗ്രാമീണ മേഖലയായ കഞ്ഞിപ്പാടത്തെ ഈ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രതിദിനം നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. കഞ്ഞിപ്പാടം, വൈശ്യംഭാഗം, കൊപ്പാറക്കടവ്, കട്ടക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽനിന്നടക്കം രോഗികൾ എത്തിയാലും പ്രധാന ഡോക്ടർ വരാറില്ല. ഡോക്ടർ എത്താതെ വരുന്നതോടെ സാധാരണ രോഗികളുടെ ആശ്രയം മെഡിക്കൽ കോളജ്​ ആശുപത്രിയോ അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ്​ സെന്‍ററോ ആണ്. ചെറിയ അസുഖങ്ങൾക്കുപോലും ഇവർ കിലോമീറ്ററുകൾ താണ്ടി മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തുന്ന രോഗികളോട് ഈ ഡോക്ടർ പരുഷമായാണ് പെരുമാറുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story