Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:33 AM IST Updated On
date_range 1 Jun 2022 5:33 AM ISTയു.ഡി.എഫും എൽ.ഡി.എഫും ഒന്നിച്ചു; കോടംതുരുത്ത് പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി
text_fieldsbookmark_border
തുറവൂർ: യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എൽ.ഡി.എഫ് അംഗങ്ങൾ പിന്തുണച്ചതോടെ കോടംതുരുത്ത് പഞ്ചായത്തിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായി. ചേർത്തല താലൂക്കിൽ ബി.ജെ.പി ഭരിക്കുന്ന ഏക പഞ്ചായത്തായ കോടംതുരുത്തിൽ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റുമാണ് പുറത്തായത്. കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന ബി.ജെ.പിക്കെതിരെ കോൺഗ്രസാണ് അവിശ്വാസം കൊണ്ടുവന്നത്. പ്രസിഡന്‍റ് ബിനീഷ് ഇല്ലിക്കൽ, വൈസ് പ്രസിഡന്‍റ് അഖില രാജൻ എന്നിവരാണ് വോട്ടെടുപ്പിൽ പുറത്തായത്. പട്ടണക്കാട് ബി.ഡി.ഒ ആയിരുന്നു വരണാധികാരി. 15 വാർഡുള്ളതിൽ ബി.ജെ.പി ഏഴ്, യു.ഡി.എഫ് അഞ്ച്, എൽ.ഡി.എഫ് മൂന്ന് എന്നിങ്ങനെയാണ് സീറ്റുനില. കോൺഗ്രസിനും സി.പി.എമ്മിനും ഓരോ സ്ഥിരം സമിതി ചെയർമാൻസ്ഥാനം വീതമുണ്ട്. യു.ഡി.എഫ് നേതൃത്വത്തിൽ വൈകാതെ പുതിയ ഭരണം നിലവിൽ വരുമെന്ന് കോൺഗ്രസ് അരൂർ ബ്ലോക്ക് പ്രസിഡന്‍റ് ദിലീപ് കണ്ണാടൻ പറഞ്ഞു. സി.ഐ.ഇ.ആർ മദ്റസ പ്രവേശനോത്സവം ആലപ്പുഴ: കെ.എൻ.എം മർക്കസ്സുദ്ദഅ്വ മദ്റസ വിഭാഗമായ സി.ഐ.ഇ.ആർ (കൗൺസിൽ ഓഫ് ഇസ്‌ലാമിക് എജുക്കേഷൻ ആൻഡ് റിസർച്) ആലപ്പുഴ മണ്ഡലത്തിൽ മദ്റസത്തുൽ ഇസ്ലാഹിയയിലും മദ്റസത്തുൽ റഹ്മയിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. സീവ്യൂ കനാൽ മദ്റസത്തുൽ ഇസ്‌ലാഹിയയിൽ സി.ഐ.ഇ.ആർ ജില്ല ചെയർമാൻ എ.പി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ പി.എ. ഷെമീർ ഫലാഹി അധ്യക്ഷത വഹിച്ചു. കലാമുദ്ദീൻ, പി.എച്ച്. അൻസിൽ, ബഷീർ, ഷാഹിദ് ഇക്ബാൽ, ഷൈനി ഷെമീർ, ശിഫ ഫാത്തിമ, സാബിർ സാദിഖ് എന്നിവർ സംസാരിച്ചു. വലിയകുളം മദ്റസത്തുൽ റഹ്‌മയിലെ പ്രവേശനോത്സവം പി.എ. ഷെമീർ ഫലാഹി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്‍റ് എസ്. ഷാജി അധ്യക്ഷത വഹിച്ചു. അബ്ദുല്ല തിരൂർക്കാട് മുഖ്യാതിഥിയായി. നൗഷാദ് മേത്തർ, എ.പി. നൗഷാദ്, പി.എച്ച്. അൻസിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story