Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:32 AM IST Updated On
date_range 1 Jun 2022 5:32 AM ISTഅംഗൻവാടി കെട്ടിടം നാടിനു സമർപ്പിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ അംഗൻവാടി കെട്ടിടം എച്ച്. സലാം എം.എൽ.എ നാടിനു സമർപ്പിച്ചു. ഒന്നാം വാർഡിലെ മൂന്നാം നമ്പർ അംഗൻവാടിയാണ് ഉദ്ഘാടനം ചെയ്തത്. ഇതിനായി മൂന്ന് സെന്‍റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയ കാക്കരിയിൽ ഫിലിപ്പിന്‍റെ മകൻ ടോമിയെ സമ്മേളനത്തിൽ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.പി. സരിത, അംഗങ്ങളായ ജയപ്രസന്നൻ, അജിത ശശി, വിനോദ് കുമാർ, ഏലിയാസ്, വർഗീസ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിറ്റി തോമസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സോന സോണി, കെ. ഷീജ, പഞ്ചായത്ത് സെക്രട്ടറി കെ.എ. സാഹിർ എന്നിവർ സംസാരിച്ചു. വാർഡ് അംഗം സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ക്യാപ്ഷൻ: അംഗൻവാടി കെട്ടിടം എച്ച്. സലാം എം.എൽ.എ നാടിനു സമർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
