Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമണിമുഴങ്ങാൻ നേരമായി;...

മണിമുഴങ്ങാൻ നേരമായി; സ്കൂൾ മുറ്റത്ത്​ ഇനി ആരവമുയരും

text_fields
bookmark_border
ജില്ലതല പ്രവേശനോത്സവം ചേർത്തലയിൽ; നവാഗതരെ പൂച്ചെണ്ട്​ നൽകി സ്വീകരിക്കും ആലപ്പുഴ: രണ്ടുവര്‍ഷത്തിനുശേഷം വിദ്യാലയമുറ്റങ്ങള്‍ ബുധനാഴ്​ച മുതൽ വീണ്ടും കളിചിരികളാൽ സജീവമാകും. ജില്ല-ബ്ലോക്ക്​-സ്​കൂൾതലങ്ങളിലെ പ്രവേശനോത്സവം ഉത്സവപ്രതീതിയോടെ ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കവും പൂർത്തിയായി. ചൊവ്വാഴ്ച മിക്ക സ്കൂളുകളിലും നവാഗതരെ വരവേൽക്കാൻ ക്ലാസ്​ മുറികളിൽ വർണാഭമാക്കാനുള്ള പ്രവർത്തനമാണ്​ നടന്നത്​. ബലൂണുകൾ, തോരണങ്ങൾ, വിവിധ നിറത്തിലെ പേപ്പർ പൂക്കൾ, കുട്ടികളെ ആകർഷിക്കുന്ന വിവിധതരം കളിക്കോപ്പുകൾ എന്നിവ ഒരുക്കുന്ന തിരക്കിലായിരുന്നു അധ്യാപകർ. 'മുന്നേറാം മികവോടെ' എന്ന തലക്കെട്ടിൽ ചേർത്തല സൗത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് ജില്ലതല പ്രവേശനോത്സവം. രാവിലെ 10ന്​ മന്ത്രി പി. പ്രസാദ്​ ഉദ്​ഘാടനം നിർവഹിക്കും. ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ കെ.ജി. രാ​ജേശ്വരി അധ്യക്ഷത വഹിക്കും. എ.എം. ആരിഫ്​ എം.പി, കലക്ടർ ഡോ. രേണുരാജ്​ എന്നിവർ സംസാരിക്കും. പ്രവേശനോത്സവ ഗാനത്തോടെയാണ്​ പരിപാടികൾക്ക്​ തുടക്കം. നവാഗതരെ പൂച്ചെണ്ടുകളും സമ്മാനങ്ങളും നൽകി വരവേൽക്കും. കുട്ടികളുടെ കലാപരിപാടികളും മധുരവിതരണവും ഒരുക്കിയിട്ടുണ്ട്​. മണിമുഴങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കുട്ടികളുടെ സുരക്ഷക്കാണ്​ ജില്ല ഭരണകൂടവും പൊലീസും പ്രധാന പരിഗണന നൽകുന്നത്​. സ്കൂൾ ബസുകൾക്ക്​​ പുറമെ ഓട്ടോയടക്കം രക്ഷിതാക്കൾ ഏർപ്പാടാക്കിയ മറ്റ്​ വാഹനങ്ങളിൽ കുട്ടിക​ളെ കുത്തിനിറച്ച്​ കൊണ്ടുപോകുന്നത്​ അനുവദിക്കില്ല. സ്​കൂൾ സമയത്ത്​ പൊലീസിന്‍റെയും സ്റ്റുഡന്‍റ്​​ പൊലീസ്​ കാഡറ്റിന്‍റെയും സേവനം ഉറപ്പാക്കിയാണ്​ ഇക്കുറി ക്രമീകരണം. രാവിലെയും വൈകീട്ടും കുട്ടികൾക്ക്​ റോഡ്​ മുറിച്ചുകടക്കാൻ പൊലീസിന്‍റെയും സ്​റ്റുഡന്‍റ്​​ പൊലീസിന്‍റെയും സേവനവും സാന്നിധ്യവുമുണ്ടാകും. സുരക്ഷയിൽ പ്രധാനം സ്കൂൾ ബസിൽ വേഗപ്പൂട്ടും ജി.പി.എസും നിർബന്ധമാണെന്നതാണ്​. സ്കൂൾ കുട്ടിക​ളെ കൊണ്ടുപോകുന്ന എല്ലാ വാഹനങ്ങളിലും വെള്ളപ്രതലത്തിൽ നീലഅക്ഷരത്തിൽ 'ON SCHOOL DUTY' എന്നെഴുതുകയും വേണം. വാതിലുകൾക്ക്​ എണ്ണത്തിന്​ തുല്യമായി ഡോർ അറ്റൻഡർ/ആയമാർ എന്നിവരും ഉണ്ടാകണം. ഡ്രൈവർമാർ​ വെള്ളഷർട്ടും കറുത്തപാന്‍റ്​സും യൂനിഫോമും ധരിക്കണം. സ്കൂളിന്‍റെ പേരും ഫോൺ നമ്പറും ഇരുവശത്തും വേണം. ചൈൽഡ്​ ലൈൻനമ്പർ, പൊലീസ്​, ആംബുലൻസ്​, ഫയർഫോഴ്​സ്​, മോട്ടോർ വാഹനവകുപ്പ് ഓഫിസ്, സ്കൂൾ പ്രിൻസിപ്പൽ എന്നിവരുടെ ഫോൺ നമ്പർ പ്രദ​ർശിപ്പിക്കണം. വാഹനത്തിൽ സുരക്ഷാവാതിലും പ്രഥമ ശുശ്രൂഷക്കിറ്റും വേണം. വീടുകളിൽ കളിയും ചിരിയുമായി ഒതുങ്ങിക്കൂടിയ വിദ്യാർഥികൾ തുടക്കത്തിൽ മുഴുവൻ സമയവും കുട്ടികൾ ക്ലാസ്​ മുറികളിൽ ഇരിക്കുമോയെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്​. കോവിഡ് പ്രതിസന്ധിയില്‍ നഷ്ടമായ അക്കാദമിക കാലം തിരികെ പിടിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് വിദ്യാർഥികളും അധ്യാപകരും. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി, പാഠപുസ്തകങ്ങളുടെ വിതരണം, യൂനിഫോം, കുട്ടികളുടെ വാക്സിനേഷന്‍ യജ്ഞം എന്നിവയെല്ലാം പൂർത്തിയാക്കിയിരുന്നു. ഇതിനൊപ്പം ജില്ലയിലെ സ്കൂൾ ബസുകൾ വിവിധ ആർ.ടി ഓഫിസുകൾക്ക്​ കീഴിൽ പ്രത്യേകസ്ഥലം നിശ്ചയിച്ചാണ്​​ 'ഫിറ്റ്​നസ്​' പരിശോധന പൂർത്തിയാക്കുന്നത്​. സ്കൂൾ ബസ്​ ഡ്രൈവർമാർക്കുള്ള ബോധവത്​കരണവും നടന്നു. APL thiruvambady school ആദ്യദിനം വർണാഭം... ആലപ്പുഴ തിരുവമ്പാടി ഗവ. യു.പി സ്കൂളിൽ കുരുന്നുകളായ നവാഗതരെ സ്വീകരിക്കാൻ ക്ലാസ്​ മുറി അലങ്കരിക്കുന്ന അധ്യാപകർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story