Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂൾതുറക്കൽ:...

സ്കൂൾതുറക്കൽ: സുരക്ഷയൊരുക്കി​ പൊലീസ്​

text_fields
bookmark_border
ആലപ്പുഴ: സ്കൂൾ തുറക്കൽ മുന്നൊരുക്കത്തിന്‍റെ ഭാഗമായി കുട്ടികൾക്ക്​ സുരക്ഷയൊരുക്കാൻ ക്രമീകരണം സ്വീകരിച്ചതായി ജില്ല ​പൊലീസ്​ മേധാവി ജെ.ജയ്​ദേവ്​ അറിയിച്ചു. എല്ലാ ബസ് സ്റ്റാൻഡുകളിലും പൊലീസ് സാന്നിധ്യമുണ്ടാകും. സ്‌കൂളുകൾക്ക്​ സമീപമുള്ള കടകളില്‍ പരിശോധന നടത്തി പുകയില ഉൽപന്നങ്ങളും വിദ്യാര്‍ഥികള്‍ക്ക് ഹാനികരമായ വസ്തുക്കളും വില്‍പന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തും. ബസ് ജീവനക്കാരുടെയും മറ്റും സഭ്യമല്ലാത്തതായ പെരുമാറ്റങ്ങൾ അനുവദിക്കില്ല. സ്കൂള്‍ ബസുകൾ, മറ്റ് വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർക്ക് പ്രത്യേക ബോധവത്​കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. സ്കൂള്‍ മേഖലയില്‍ വാഹനങ്ങളുടെ വേഗത നിശ്ചയിച്ച പരിധി കടക്കുന്നില്ലെന്ന്​ ഉറപ്പുവരുത്തും. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സമയക്രമം ടിപ്പര്‍ ലോറികള്‍ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തും. സ്​കൂൾ പരിസരങ്ങളിലും സ്കൂൾ സമയങ്ങളിലും പൊലീസിന്‍റെ സേവനം ഉണ്ടാവും. മാതാപിതാക്കള്‍ നിയോഗിക്കുന്ന പ്രൈവറ്റ് വാഹനങ്ങളിൽ കുട്ടികളെ അനിയന്ത്രിതമായി കുത്തിനിറച്ച് കൊണ്ടുവരാൻ അനുവദിക്കില്ല. സ്കൂൾ കെട്ടിടങ്ങളുടെ / മതിലുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സംബന്ധിച്ചും, സ്കൂളിൽ ഹാനികരമായി നിൽക്കുന്ന അപകട ഭീഷണിയുള്ള മരങ്ങൾ ശിഖരങ്ങൾ എന്നിവ മുറിച്ച് മാറ്റുന്നതിനുമുള്ള നിർദേശങ്ങൾ സ്കൂൾ അധികൃതർക്ക് നൽകി. പിങ്ക് പൊലീസും പ്രത്യേക ബൈക്ക് പട്രോളിങ്​ യൂനിറ്റും നിരത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story