Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 5:30 AM IST Updated On
date_range 31 May 2022 5:30 AM ISTഎ.സി റോഡിൽ ഇന്ന് ഗതാഗത നിരോധനം
text_fieldsbookmark_border
ആലപ്പുഴ: എ.സി റോഡ് നവീകരണത്തിന്‍റെ ഭാഗമായി നസ്റത്ത് ജങ്ഷനിലെ മേൽപാലത്തിൽ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ ചൊവ്വാഴ്ച പുലർച്ച അഞ്ച് മുതൽ രാത്രി ഏഴ് വരെ വാഹന ഗതാഗതം നിരോധിച്ചു. ഇതിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും (എമർജൻസി ഉൾപ്പെടെ ) മങ്കൊമ്പ്-ചമ്പക്കുളം-എസ്.എൻ. കവല വഴിയും മങ്കൊമ്പ്-ചമ്പക്കുളം-പൂപ്പള്ളി വഴിയും ആലപ്പുഴക്കും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൈനകരി-പൂപ്പള്ളി-ചമ്പക്കുളം-മങ്കൊമ്പ് വഴിയും പോകണമെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ ജില്ലസമ്മേളനം ആലപ്പുഴ: കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ മൂന്നാമത് ജില്ലസമ്മേളനം അമ്പലപ്പുഴ ടൗൺ ഹാളിൽ നടന്നു. ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂനിയൻ സെന്‍റർ (എ.ഐ.യു.ടി.യു.സി) സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എസ്. സീതി ലാൽ അധ്യക്ഷത വഹിച്ചു. എ.ഐ.യു.ടി.യു.സി ജില്ല പ്രസിഡന്‍റ് കെ.ആർ. ശശി, സെക്രട്ടറി പി.ആർ. സതീശൻ, വിവിധ തൊഴിലാളി വിഭാഗം യൂനിയൻ നേതാക്കളായ അഡ്വ.എം.എ. ബിന്ദു, വി.ആർ. അനിൽ, കെ. പ്രതാപൻ, ആർ. അർജുനൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ.കെ. ശശികുമാർ (പ്രസി.), എസ്. അനിൽപ്രസാദ് (സെക്ര.) കെ.പി. മനോഹരൻ, ടി.കെ. ഗോപിനാഥൻ, ടി. ശശി, ടി. മധു, പി.കെ. ശശി (വൈ.പ്രസി.), കെ.ശശികുമാർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. APL sasikumar എൻ.കെ. ശശികുമാർ APL anilprasad എസ്. അനിൽ പ്രസാദ് ഹിഷാം അബ്ദുൽ വഹാബിനെ ആദരിച്ചു ആലപ്പുഴ: മികച്ചസംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഹിഷാം അബ്ദുൽ വഹാബിനെ ആലപ്പുഴ സിവിൽസ്റ്റേഷൻ വാർഡിലെ വസതിയിലെത്തി മുസ്ലിംലീഗ് നേതൃത്വത്തിൽ ആദരിച്ചു. ടൗൺ പ്രസിഡന്‍റ് എ.എം. നൗഫൽ പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് കൂരയിൽ, ട്രഷറർ വൈ. ജഹാസ്, എ.എം. ഇസ്മായിൽ, പി. അബ്‌ദുൽ ലത്തീഫ്, അജ്മൽ സേട്ട്, ജുബീർ നൗഷാദ്, കെ.എൻ. സിദ്ദീഖ്, ജുനൈദ് മുഹാം എന്നിവർ പങ്കെടുത്തു. APL hisham abdul vahab മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം നേടിയ ഹിഷാം അബ്ദുൽ വഹാബിനെ വസതിയിലെത്തി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story