Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅന്ധകാരനഴി വടക്കേ പാലം...

അന്ധകാരനഴി വടക്കേ പാലം നാളെ സമർപ്പിക്കും

text_fields
bookmark_border
അന്ധകാരനഴി വടക്കേ പാലം നാളെ സമർപ്പിക്കും
cancel
അരൂർ: തീരദേശത്തി​‍ൻെറ ചിരകാല സ്വപ്​നമായ അന്ധകാരനഴി വടക്കേ പാലം ചൊവ്വാഴ്ച ഗതാഗതത്തിന്​ തുറന്നുകൊടുക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പാലം ഉദ്ഘാടനം ചെയ്യും. ഒരു മാസം മു​​മ്പേ നിർമാണം പൂർത്തിയായെങ്കിലും ഗതാഗതത്തിന്​ തുറന്നു കൊടുക്കാൻ വൈകിയതോടെ ജനം വാഹനങ്ങൾ ഓടിച്ച് ഉദ്ഘാടനം ചെയ്​തിരുന്നു. നിർമാണം തുടങ്ങി 13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോൾ പാലം നാടിനു സമർപ്പിക്കുന്നത്. പാലം നിർമാണത്തിനായി ആറു കോടി രൂപയും സമീപ പാതയ്ക്കായി 1.10 കോടി രൂപയുമാണ് ചെലവഴിച്ചത്. 13 വർഷത്തിനിടയിൽ ഒമ്പത്​ തവണയെങ്കിലും പാലംനിർമാണം നിലച്ചിരുന്നു. ആലപ്പുഴ രൂപത കെ.സി.വൈ.എം ഉൾപ്പെടെ നിരവധി സംഘടനകളുടെ പ്രക്ഷോഭത്തിനൊടുവിലാണ് ഇപ്പോൾ പാലം പണി പൂർത്തിയായത്. കോവിഡ് കാലഘട്ടത്തിലും പാലത്തി‍ൻെറ നിർമാണം ദീർഘനാൾ നിലച്ചു. നിലവിൽ വാഹനങ്ങൾ ഓടിച്ചിരുന്ന സ്പിൽവേ പാലം ഏറെ അപകടാവസ്ഥയിലായതും പാലത്തി‍ൻെറ നിർമാണം വേഗത്തിലാക്കാൻ കാരണമായി. പാലം തുറന്നു കൊടുക്കുന്നതോടെ തീരദേശ വികസനമാണ് സാധ്യമാകുന്നത്. ആലപ്പുഴ-തോപ്പുംപടി തീരദേശ പാതയിലൂടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നിരവധി ബസുകൾ സർവിസ് നടത്തുന്നതോടെ യാത്ര ക്ലേശവും പരിഹരിക്കപ്പെടും. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. എ.എം. ആരീഫ് എം.പി, ദലീമജോജോ എം.എല്‍.എ തുടങ്ങിയവർ പങ്കെടുക്കും. (ഉദ്ഘാടനത്തിനൊരുങ്ങിയ അന്ധകാരനഴി വടക്കേ പാലം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story