Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:30 AM IST Updated On
date_range 30 May 2022 5:30 AM ISTഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും -മന്ത്രി സജി ചെറിയാൻ
text_fieldsbookmark_border
ചെങ്ങന്നൂർ: സംരംഭകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കുന്ന വിപണന സംവിധാനം സംസ്ഥാനത്ത് ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഓണ്‍ലൈനിലും ഓഫ് ലൈനിലും കയറ്റുമതി നടത്തുന്ന വിപണന സംവിധാനത്തിലൂടെ ലോക കമ്പോളവുമായി ബന്ധപ്പെടാന്‍ കഴിയുംവിധമുള്ള മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ മേഖലയില്‍ വിപുല വികസനം ലക്ഷ്യമിടുന്ന ഒരു വർഷം- ഒരുലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ബോധവത്കരണ ശിൽപശാലയുടെ ജില്ലതല ഉദ്ഘാടനം പുലിയൂർ പഞ്ചായത്ത് ഹാളിൽ നിർവഹിക്കുയായിരുന്നു മന്ത്രി. രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയിലാണ് ഒരുവർഷം- ഒരുലക്ഷം സംരംഭങ്ങൾ പദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. വ്യവസായ വകുപ്പിൻെറ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ നിര്‍ണായകമാകും. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് തൊഴിൽരഹിതരുടെ എണ്ണം പകുതിയായി കുറയും. ഒരു വീട്ടിൽ ഒരാൾക്കെങ്കിലും ജോലി ലഭിക്കുംവിധം സ്ഥിതി മാറുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെബിൻ പി. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ സി.ഒ. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. എം.ജി. ശ്രീകുമാർ, ഹേമലത മോഹൻ, സുജ രാജീവ്, വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ആശ വി. നായർ, പ്രസന്ന രമേശൻ, സുനിമോൾ, പി.വി. സാജൻ, സ്ഥിരം സമിതി ചെയർപേഴ്സൻമാരായ മിനി ഫിലിപ്പ്, സരിത ഗോപൻ, പഞ്ചായത്ത് അംഗം ലേഖ അജിത്, ജില്ല വ്യവസായ കേന്ദ്രം (ഇ.ഐ) മാനേജർ കെ. അഭിലാഷ്, ജി. കൃഷ്ണപിള്ള, ഉപജില്ല വ്യവസായ ഓഫിസർ കെ.എൽ. അജയകുമാർ എന്നിവർ പങ്കെടുത്തു. cap: ബോധവത്കരണ ശിൽപശാലയുടെ ജില്ലതല ഉദ്ഘാടനം പുലിയൂർ പഞ്ചായത്ത് ഹാളിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
