Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:28 AM IST Updated On
date_range 30 May 2022 5:28 AM ISTഎ.സി റോഡിൽ കുരുക്കൊഴിവാക്കാൻ വൺവേ സംവിധാനം
text_fieldsbookmark_border
ആലപ്പുഴ: നവീകരണ ഭാഗമായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വൺവേ സംവിധാനം ആരംഭിച്ചു. കൈനകരി മുതൽ പൂപ്പള്ളി വരെയാണിത്. രാവിലെ ആറ് മുതൽ രാത്രി 8.30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിനൊപ്പം ദീർഘദൂര വാഹനങ്ങളുടെയും ചരക്കുവാഹനങ്ങളുടെയും നിയന്ത്രണം തുടരും. ചങ്ങനാശ്ശേരിയിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് എ.സി റോഡിലൂടെ പോകാം. ആലപ്പുഴയിൽനിന്ന് വരുന്ന വാഹനങ്ങൾ കൈനകരി ജങ്‌ഷനിൽനിന്ന് വടക്ക് തിരിഞ്ഞ് കൈനകരി റോഡ് വഴി പൂപ്പള്ളി ജങ്‌ഷനിലെത്തി എ.സി റോഡിൽ പ്രവേശിച്ച് യാത്രതുടരാവുന്ന രീതിയിലാണ് ക്രമീകരണം. പല ദിവസങ്ങളിലും വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെട്ട് നട്ടംതിരിഞ്ഞിരുന്നു. ആംബുലൻസ്, പൊലീസ് വാഹനങ്ങൾക്കുപോലും കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. ഭാരവാഹനങ്ങൾ തിരുവല്ല-അമ്പലപ്പുഴ പാത വഴി പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story