Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗ്രാമവിശുദ്ധിയിൽ...

ഗ്രാമവിശുദ്ധിയിൽ 'കാക്കത്തുരുത്ത്​' സമ്പന്നം

text_fields
bookmark_border
അരൂർ: ലോകഭൂപടത്തിൽ ഇടംനേടിയ കാക്കത്തുരുത്തിലെ ഗ്രാമീണ ജീവിതക്കാഴ്ചകൾക്ക്​ ഭംഗിയേറെയാണ്​. എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തിലെ സൂര്യാസ്തമയം​ ലോകശ്രദ്ധയാകര്‍ഷിച്ചതാണ്​​. എന്നാൽ, കാക്കകൾ ധാരാളമായി ചേക്കേറിയ കായൽ ദ്വീപായി കാക്കത്തുരുത്ത്​ അറിയാൻ തുടങ്ങിയ കാലം മുതൽ മറ്റനേകം സവിശേഷതകളാൽ ഇവിടം സമ്പന്നമാണ്​. ഹരിതാഭമായ ഗ്രാമാന്തരീക്ഷമാണ് ദ്വീപില്‍ അനുഭവിക്കാൻ കഴിയുന്നത്. ചെറിയ കൃഷികളും ചെറുവഞ്ചികളിലെ മീന്‍പിടിത്തവുമാണ്​ പ്രധാനം. ഇത്തിരി സ്ഥലമാണെങ്കിലും നെൽപാടങ്ങൾ ധാരാളമുണ്ട്. നെൽകൃഷി കഴിഞ്ഞാൽ മത്സ്യകൃഷിയാണ് ജനങ്ങളുടെ മറ്റൊരു വരുമാനമാർഗം. ദ്വീപിലെ ജൈവവൈവിധ്യത്തിനിടയിൽ അപൂർവമായ പച്ചമരുന്നുകളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നീലപ്പൂവുകളണിഞ്ഞ്​ നില്‍ക്കുന്ന പോളകളുള്ള ജലാശയങ്ങളും സദാസാന്നിധ്യമറിയിക്കുന്ന പക്ഷികളും തുരുത്തി‍ൻെറ കാഴ്ചകള്‍ക്ക്​ മാറ്റുകൂട്ടുന്നു. പക്ഷി നിരീക്ഷണത്തിനും അനുയോജ്യമാണിവിടം. ജൈവവൈവിധ്യം നഷ്ടപ്പെടാതെയുള്ള വിനോദസഞ്ചാരരീതി അവലംബിച്ചാൽ തുരുത്ത് കേരളത്തി‍ൻെറ മാതൃക വിനോദസഞ്ചാര കേന്ദ്രമാകും. മൂന്ന് കിലോമീറ്റർ നീളവും ഒന്നര കിലോമീറ്റർ വീതിയുമുള്ള തുരുത്തിൽ മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്​. ടാറിട്ട റോഡുകളില്ല, ഓട്ടോയും കാറുകളുമില്ല. സൈക്കിൾ സഞ്ചാരമാണ് ഏറെയും. മൺപാതകൾ, കണ്ടൽക്കാടുകൾ, പുൽക്കാടുകൾ... ഇങ്ങനെ ശാന്തമനോഹരമാണ് കാക്കത്തുരുത്ത്. ദ്വീപിന്​ പുറത്ത് രാഷ്ട്രീയക്കാർ പറഞ്ഞ് അർഥംകെട്ടുപോയ വെറുംവാക്കല്ല തുരുത്തിലുള്ളവർക്ക് മതേതരത്വം. വിവിധ ജാതിമതങ്ങളിൽപെട്ടവർ ഇവിടെയുണ്ട്. ഒരു വീട്ടിൽ കല്യാണവും മരണവും മറ്റ് ചടങ്ങുകളുമുണ്ടായാൽ അന്ന് തുരുത്തിൽനിന്ന് ആരും ജോലിക്ക് പോകില്ല. ആ വീട്ടിൽ ഒത്തുകൂടും പരസ്പര സഹകരണത്തിലും സ്നേഹത്തിലും തുരുത്ത് ലോകത്തേക്കാൾ വലുതാകും. കെ.ആർ. അശോകൻ APL kakathuruthe കൃഷികഴിഞ്ഞ്​ മത്സ്യകൃഷിക്ക്​ ഒരുക്കിയ കാക്കത്തുരുത്തിലെ നെൽപാടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story