Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 5:39 AM IST Updated On
date_range 29 May 2022 5:39 AM ISTഎ.സി റോഡ് നവീകരണം: ഗതാഗതം ഒറ്റവരിയാക്കി
text_fieldsbookmark_border
ആലപ്പുഴ: നവീകരണം നടക്കുന്ന എ.സി റോഡിൽ ഗതാഗതക്കുരുക്ക് കുറക്കാൻ ഇനി വൺവേ. കൈനകരി മുതൽ പുപ്പള്ളി വരെയാണ് ഒറ്റവരിപ്പാതയാക്കി മാറ്റിയതെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. പൊലീസ് നിർദേശപ്രകാരമാണ് നടപടി. ചരക്ക് വാഹനങ്ങൾക്കുള്ള നിയന്ത്രണത്തിൽ മാറ്റമില്ല. ചങ്ങനാശ്ശേരിയിൽനിന്ന് വരുന്ന എല്ലാ വാഹനങ്ങൾക്കും എ.സി റോഡിൽ കൂടി പോകാം. ആലപ്പുഴയിൽനിന്ന് വരുന്ന വാഹനങ്ങൾ കൈനകരി ജങ്‌ഷനിൽനിന്ന് വടക്ക് തിരിഞ്ഞ് കൈനകരി റോഡ് വഴി പൂപ്പള്ളി ജങ്‌ഷനിൽ എത്തി എ.സി റോഡിലൂടെ യാത്ര തുടരാം. രാവിലെ ആറുമുതൽ രാത്രി 8.30 വരെയാണ് ഒറ്റവരിപാതയാക്കി നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story